കരുമാല്ലൂർ: നാഷനൽ കിക് ബോക്സിങ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ഉത്തരാഖണ്ഡിൽ നടന്ന ദേശീയ കിക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടി അബിനാസ് കരുമാല്ലൂരിന്റെ അഭിമാനമാനമായി. കരുമാല്ലൂർ ആശുപത്രിപ്പടിക്ക് സമീപം ആലപ്പാട്ട് വീട്ടിൽ സുലൈമാൻ-ഷാജിബി ദമ്പതികളുടെ മകനാണ് 22കാരനായ അബിനാസ്. സെപ്റ്റംബർ 27 മുതൽ 30 വരെയായിരുന്നു ചാമ്പ്യൻഷിപ്.
57 കിലോ വരുന്ന സീനിയർ വിഭാഗത്തിലാണ് അബിനാസ് മത്സരിച്ചത്. ക്വാർട്ടർ മത്സരത്തിൽ പശ്ചിമബംഗാൾ താരത്തെയും സെമിയിൽ ഉത്തർപ്രദേശ് താരത്തെയുമാണ് പരാജയപ്പെടുത്തിയത്. ഒന്നാമാനായാണ് അബിനാസ് ഫൈനലിൽ കടന്നത്. ഫൈനലിൽ തെലുങ്കാനയിൽനിന്നുള്ള താരത്തെ തോൽപിച്ചാണ് അബിനാസ് സ്വർണം നേടിയത്.
ഓൾ കേരള കിക് ബോക്സിങ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ 2023ൽ കോഴിക്കോട്ട് നടന്ന ചാമ്പ്യൻഷിപ്പിലും അബിനാസ് വെന്നിക്കൊടി പാറിച്ചിരുന്നു. സ്വന്തമായി പ്രാക്ടീസ് ആരംഭിച്ചതിന് ശേഷം മാളികംപീടിക സ്വദേശിയായ കിക് ബോക്സിങ് താരം ഹർഷാദിന്റെ കീഴിലായിരുന്നു പരിശീലനം. അബിനാസിന് സ്വീകരണം ഒരുക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ. മാറമ്പിള്ളി എം.ഇ.എസ് കോളജ് ബിരുദ വിദ്യാർഥി അമീനയാണ് സഹോദരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.