അബൂദബി: അബൂദബി ഗ്രാന്‍ഡ്പ്രീ ഫൈനല്‍ ഫലത്തിനെതിരെ അപ്പീല്‍ നല്‍കാനുള്ള ശ്രമം ഉപേക്ഷിച്ച് ലൂയിസ് ഹാമില്ട്ടണിെൻറ മേഴ്സിഡസ് ടീം. അതേസമയം, ഫോര്‍മുല വണ്‍ ചാമ്പ്യനായ റെഡ്ബുളിെൻറ മാക്സ് വെസ്റ്റാപ്പനെ അഭിനന്ദിക്കുകയും ചെയ്തു. ഏഴു തവണ ലോകചാമ്പ്യനായ മെഴ്സിഡസിെൻറ ലൂയിസ് ഹാമില്‍ട്ടണിനെ അവസാന ലാപ്പില്‍ മറികടന്നാണ് മാക്സ് കിരീടം ചൂടിയത്. മാക്സ് വെസ്റ്റാപ്പന് അനുകൂലമായ രീതിയില്‍ മത്സരത്തില്‍ ഇടപെടലുകള്‍ ഉണ്ടായെന്ന വിവാദം ഫൈനലിനുശേഷം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ഫലത്തിനെതിരെ അപ്പീല്‍ നല്കാൻ മെഴ്സിഡസ് തീരുമാനിച്ചത്. എന്നാല്‍, നീക്കത്തില്‍നിന്ന് ടീം പിന്മാറുകയാണെന്ന് അറിയിച്ചിരിക്കയാണ്. അതേസമയം, യാസ് മറീനയില്‍ സംഭവിച്ചതിനെക്കുറിച്ച് വ്യക്തത വരുത്താന്‍ വിശകലനം നടത്തണമെന്ന് മെഴ്സിഡസ് ആവശ്യപ്പെട്ടു.
അപ്പീല്‍ നല്‍കാനുള്ള അവസാന സമയം വ്യാഴാഴ്ച വൈകീട്ട് അവസാനിക്കാനിരിക്കെയാണ് മെഴ്സിഡസ് നീക്കത്തില്‍നിന്ന് പിന്മാറുന്നതായി അറിയിച്ചത്.
കനേഡിയന്‍ താരം നിക്കോളാസ് ലത്തീഫയുടെ കാര്‍ അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് സര്‍ക്യൂട്ടില്‍ ഇറക്കിയ സേഫ്റ്റി കാര്‍ മത്സരഫലത്തെ പ്രതികൂലമായി ബാധിച്ചെന്നാണ് മെഴ്സിഡസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.