ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി: സെമി ഫൈനലിൽ ജപ്പാനോട് തോറ്റ് ഇന്ത്യ

ധാക്ക: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി സെമി ഫൈനലിൽ ജപ്പാനോട് തോൽവി വഴങ്ങി ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തിൽ ജപ്പാനെ എതിരില്ലാത്ത ആറു ഗോളുകൾക്ക് തകർത്തതിന്‍റെ ആത്മവിശ്വാസത്തിൽ കളത്തിലിറങ്ങിയ ഇന്ത്യയുടെ തോൽവി ഞെട്ടിപ്പിക്കുന്നതായിരുന്നു.

മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ജപ്പാന്‍റെ വിജയം. ഷോട്ട യമാദ, റെയ്ക്കി ഫുജിഷിമ, യോഷികി ക്രിഷിറ്റ, കൊസീ കവാബെ, ഊക്ക റിമോ എന്നിവരാണ് ജപ്പാനുവേണ്ടി ഗോളുകൾ നേടിയത്. ഇന്ത്യക്കുവേണ്ടി ദിൽപ്രീത് സിങ്, ഹർമൻപ്രീത് സിങ്, ഹാർദിക് സിങ് എന്നിവർ വലകുലുക്കി. മൂന്നാംസ്ഥാനത്തിനുവേണ്ടിയുള്ള മത്സരത്തിൽ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളി.

നേരത്തെ, ആദ്യ സെമിയിൽ ദ‍ക്ഷിണ കൊറിയ പാകിസ്താനെ പരാജയപ്പെടുത്തിരുന്നു. ഗ്രൂപ്പ് മത്സരങ്ങളിൽ ദക്ഷിണ കൊറിയയോട് 2-2ന്‍റെ സമനില വഴങ്ങിയ ഇന്ത്യ തുടർന്നുള്ള മത്സരങ്ങളിൽ ബംഗ്ലാദേശ് (9-0), പാകിസ്താൻ (3-1), ജപ്പാന്‍ (6-0) എന്നിവരെ പരാജയപ്പെടുത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് സെമിയിലെത്തിയത്.

നിലവിൽ ഇന്ത്യയും പാകിസ്താനും സംയുക്ത ജേതാക്കളാണ്. 2018ല്‍ മോശം കാലാവസ്ഥയെ തുടർന്ന് ഫൈനല്‍ മത്സരം ഉപേ‍ക്ഷ‍ിച്ചതോടെ ഇന്ത്യയെയും പാകിസ്താനെയും ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു.

Tags:    
News Summary - Asian Champions Trophy Hockey 2021: India Lose 3-5 vs Japan In Semi-Final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.