ലഖ്നോ: 1980 മോസ്കോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ഹോക്കി സ്വർണം സമ്മാനിച്ച ടീമിലെ രണ്ടുപേർ ഒരേ ദിനത്തിൽ കോവിഡിന് കീഴടങ്ങി. ഉത്തർ പ്രദേശ് സ്വദേശിയും ടീമിലെ പ്രതിരോധ നിരക്കാരനുമായ രവിന്ദർ പാൽ സിങ്ങ് (60) ശനിയാഴ്ച രാവിലെയും, അതേ ടീമിലെ മധ്യനിരതാരമായ എം.കെ കൗശിഷ് എന്ന മഹാരാജ് കൃഷൻ കൗഷിക് (66)വൈകുന്നേരത്തോടെയുമാണ് കോവിഡിന് കീഴടങ്ങിയത്. ഇരുവരും മൂന്നാഴ്ചയിലേറെയായ കോവിഡ് ബാധിച്ച് ലഖ്നോവിലും ന്യൂഡൽഹിയിലുമായി ചികിത്സയിലായിരുന്നു.
1960ൽ സിതാപുരിൽ ജനിച്ച രവിന്ദർപാൽ സിങ്1979ൽ ജൂനിയർ ലോകകപ്പിൽ കളിച്ചശേഷം, ദേശീയ ടീമിലെത്തി. തൊട്ടടുത്ത വർഷം ഒളിമ്പിക്സ് ടീമിെൻറ ഭാഗമായി മോസ്കോയിൽ സ്വർണവുമണിഞ്ഞു. 1984 ലോസ്ആഞ്ജലസ് ഒളിമ്പിക്സിലും ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. 1980, 1983 ചാമ്പ്യൻസ് ട്രോഫി, ഹോേങ്കാങ്ങിൽ നടന്ന സിൽവർ ജൂബിലി കപ്പ് (1983), 1982 ലോകകപ്പ്, 1982 ഏഷ്യാകപ്പ് എന്നിവയിലും കളിച്ചു.
കളിക്കാരനായി തിളങ്ങിയ ശേഷം കൗശിഷ് കോച്ചിെൻറ കുപ്പായത്തിലും വിലസി. ഇന്ത്യൻ സീനിയർ പുരുഷ-വനിതാ ടീമുകളുടെ പരിശീലകനായിരുന്നു. അദ്ദേഹത്തിനു കീഴിൽ 1998 ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീം സ്വർണം നേടിയിരുന്നു. വനിതാ ടീം 2006 ദോഹ ഏഷ്യൻ ഗെയിംസിൽ വെങ്കലവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.