ടോക്യോ: പ്രതീക്ഷയുടെ തിരിനാളം കൊളുത്തി ഒളിമ്പിക്സ് ദീപശിഖ വീണ്ടും പ്രയാണം തുടങ്ങി. കോവിഡ് മഹാമാരിയിൽ ലോകം വിറങ്ങലിച്ചുനിന്ന ഒരു വർഷത്തിനുശേഷം, ഒളിമ്പിക്സിെൻറ വിളംബരമായി ദീപശിഖ തിരിതെളിഞ്ഞ് വിളംബരയാത്ര തുടങ്ങി. 2020ൽ ലോകം ആവേശത്തോടെ കാത്തിരുന്ന ഒളിമ്പിക്സിനായി ഗ്രീസിലെ പുരാതന ഒളിമ്പിക് വേദിയായ പനതിനായിക് സ്റ്റേഡിയത്തിൽനിന്ന് ആതിഥേയ രാജ്യമായ ജപ്പാൻ ഏറ്റുവാങ്ങുേമ്പാൾ ലോകം കോവിഡ് മഹാമാരിയുടെ പിടിയിൽ അമർന്നുതുടങ്ങുകയായിരുന്നു.
എന്നിട്ടും, 2020 മാർച്ച് 19ന് ഗ്രീസിൽനിന്ന് പ്രത്യേക വിമാനത്തിൽ പ്രതീക്ഷകളോടെ ഒളിമ്പിക് ദീപം ടോക്യോയിലെത്തിച്ചു. അടുത്ത ദിവസം ആരംഭിച്ച പ്രയാണം മുൻനിശ്ചയിച്ചതുപ്രകാരംതന്നെ യാത്ര തുടങ്ങി. 2011ലെ ഭൂമികുലുക്കത്തിലും സൂനാമിയിലും തകർന്ന ഫുകുഷിമയിലെ സൂനാമി മെമ്മോറിയൽ പാർക്കിൽനിന്നു തുടങ്ങിയ പ്രയാണം അഞ്ചു ദിവസമേ നീണ്ടുനിന്നുള്ളൂ.
ഒളിമ്പിക്സ് മാറ്റിവെക്കാനുള്ള തീരുമാനമെത്തിയതോടെ ദീപശിഖ പ്രയാണവും നിർത്തിവെച്ചു. തുടർന്ന് ജപ്പാൻ ഒളിമ്പിക് മ്യൂസിയത്തിലേക്കു മാറ്റി സൂക്ഷിച്ച ദീപശിഖയാണ് ഒരു വർഷത്തിനുശേഷം, മാനവരാശിക്ക് ശുഭപ്രതീക്ഷയുടെ തിരിനാളമായി പ്രയാണം ആരംഭിച്ചത്. 121 ദിവസം നീണ്ടുനിൽക്കുന്ന ദീപശിഖ പ്രയാണം ജപ്പാനിലെ ഗ്രാമവും നഗരവും താണ്ടി, 47 പ്രവിശ്യകളും കടന്ന് ജൂൈല 23ന് ഒളിമ്പിക്സ് ഉദ്ഘാടനവേദിയായ ടോക്യോ സ്റ്റേഡിയത്തിലെത്തും.
സൂനാമിയുടെയും തുടർന്നുണ്ടായ ആണവദുരന്തത്തിെൻറയും 10ാം വാർഷിക സ്മരണയായി ഫുകുഷിമയിലെ നരാഹയിൽനിന്നായിരുന്നു വ്യാഴാഴ്ച ദീപശിഖ യാത്ര തുടങ്ങിയത്. പാരാലിമ്പ്യൻ അകി തഗുചി കൊളുത്തിയ ദീപം ഏറ്റുവാങ്ങി, 2011 വനിത ലോകകപ്പിൽ ജപ്പാനെ കിരീടമണിയിച്ച ടീം അംഗം അസുസ ഇവാഷിമിസു പ്രയാണത്തിലെ ആദ്യ കണ്ണിയായി മാറി. കോവിഡ് മുൻകരുതലിെൻറ ഭാഗമായി പൊതുജന പങ്കാളിത്തമില്ലാതൊണ് ദീപശിഖ പ്രയാണം ക്രമീകരിച്ചത്.
എങ്കിലും, തെരുവീഥികളിൽ സ്വീകരിക്കാൻ ജനങ്ങൾ കോവിഡ് നിയന്ത്രണങ്ങളോടെ എത്തിയിരുന്നു. 'ടോക്യോ 2020െൻറ ദീപശിഖ ജപ്പാൻ ജനതയുടെയും ലോകമെങ്ങുമുള്ള മനുഷ്യരുടെയും പ്രതീക്ഷയുടെ വിളക്കാവും. ഇരുട്ടിെൻറ അവസാനത്തിലെ ആശ്വാസത്തിെൻറ കിരണമാണ് ഈ ദീപശിഖ' - പ്രയാണത്തിന് തുടക്കംകുറിച്ചുകൊണ്ട് ഒളിമ്പിക് ഓർഗനൈസിങ് കമ്മിറ്റി പ്രസിഡൻറ് സെയ്കോ ഹഷിമോട്ടോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.