സായ് ഹോസ്റ്റലിലെ ഒളികാമറ: അന്വേഷിക്കാൻ സമിതി

ന്യൂഡൽഹി: ബംഗളൂരു നയന്ദഹള്ളിയിലെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ( സായ്) ഹോസ്റ്റലിലെ ഒളികാമറ പ്രയോഗത്തിൽ ആഭ്യന്തര അന്വേഷണം നടത്താൻ തീരുമാനം. സമിതിയോട് പെട്ടെന്ന് റിപ്പോർട്ട് നൽകാൻ നിർദേശിച്ചതായി സായ് വാർത്തക്കുറിപ്പിൽ അറിയിച്ചു.

ഒരു വർഷ ഡിപ്ലോമ കോഴ്സിന് പഠിക്കുന്ന പെൺകുട്ടികളുടെ ഹോസ്റ്റലിൽ മാർച്ച് 28നായിരുന്നു സംഭവം. കൂട്ടുകാരി കുളിക്കുന്നത് മൊബൈൽ ഫോണിൽ രഹസ്യമായി പകർത്തിയ പെൺകുട്ടി കാമുകന് അയച്ചുകൊടുക്കുകയായിരുന്നു. ഇരയായ പെൺകുട്ടി പരാതി നൽകിയിട്ടും ആദ്യം ഒതുക്കി തീർക്കാനായിരുന്നു ശ്രമം. സമ്മർദം ശക്തമായതോടെ പൊലീസ് കേസെടുത്തു. പ്രതി റിമാൻഡിലായതിനെ തുടർന്ന് സസ്പെൻഡ് ചെയ്തു.

Tags:    
News Summary - Hidden camera in SAI Hostel: Committee to investigate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.