ഹിലോ ഓപൺ: ശ്രീകാന്ത് സെമിയിൽ, ക്വാർട്ടറിൽ തോറ്റ് മാളവിക ബൻസോദ്

ബെർലിൻ: ഇന്ത്യൻ സുപർ താരം കിഡംബി ശ്രീകാന്ത് ഹിലോ ഓപൺ സെമിയിൽ. ഇ​ന്തോനേഷ്യയുടെ ജൊനാഥൻ ക്രിസ്റ്റിയെ നേരിട്ടുള്ള സെറ്റുകളിൽ കടന്നാണ് ലോക 11ാം നമ്പറായ ഇന്ത്യൻ താരം അവസാന നാലിൽ ഇടം ഉറപ്പിച്ചത്. കഴിഞ്ഞ ഏപ്രിലിനു ശേഷം ആദ്യമായാണ് മുൻ ലോക ഒന്നാം നമ്പർ താരം ഒരു മുൻനിര ടൂർണമെന്റിൽ സെമിയിലെത്തുന്നത്. ഈ വർഷം സ്വിസ് ഓപൺ, കൊറിയ ഓപൺ സെമികളിലെത്തിയെങ്കിലും കിരീടം അകന്നുനിന്നു.

വനിതകളുടെ സിംഗിൾസിൽ മാളവിക് ബൻസോദ് ക്വാർട്ടറിൽ തോറ്റു. ഇന്തോനേഷ്യയുടെ തന്നെ ഗ്രിഗറിയ മാരിസ്കയോടായിരുന്നു തോൽവി. 

Tags:    
News Summary - Hylo Open: Kidambi Srikanth beats Jonatan Christie, cruises into semifinals; Malvika Bansod loses in quarterfinals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.