ലണ്ടൻ: ഹിലോ ഓപൺ ബാഡ്മിന്റണിൽ മുൻ ലോക ഒന്നാം നമ്പർ കിഡംബി ശ്രീകാന്തിനൊപ്പം ട്രീസ ജോളി- ഗായത്രി ഗോപിചന്ദ് സഖ്യവും സെമിയിൽ. ചൈനീസ് തായ്പെയ് താരങ്ങളായ സു യാ ചിങ്- ലിൻ വാൻ ചിങ് സഖ്യത്തെയാണ് 21-17, 18-21, 21-8ന് മറികടന്നത്. ആദ്യ സെറ്റ് പിടിച്ച ട്രീസ- ഗായത്രി സഖ്യത്തെ അടുത്ത സെറ്റിൽ തായ്പെയ് ടീം വീഴ്ത്തിയെങ്കിലും നിർണായകമായ മൂന്നാം സെറ്റിൽ ഇന്ത്യൻ സംഘം ആധികാരികമായി കളി പിടിക്കുകയായിരുന്നു.
എട്ടാം സീഡായ തായ്‍ലൻഡിന്റെ ബെന്യാപ എയിംസാർഡ്- നുന്റാകാൺ എയിംസാർഡ് ജോഡികൾക്കെതിരെയാകും ട്രീസ- ഗായത്രി സഖ്യം അടുത്ത റൗണ്ടിൽ റാക്കറ്റേന്തുക.
നിലവിലെ ലോക എട്ടാം നമ്പറുകാരായ ഇന്ത്യയുടെ ചിരാഗ് ഷെട്ടി- സാത്വിക് സായ്രാജ് രങ്കിറെഡ്ഡി സഖ്യം ക്വാർട്ടറിൽ തോറ്റു പുറത്തായി. ഇംഗ്ലണ്ടിന്റെ ബെൻ ലെയിൻ- സീൻ വെൻഡി കൂട്ടുകെട്ടിനോടായിരുന്നു തോൽവി.
നേരിട്ടുള്ള സെറ്റുകളിൽ ജയിച്ച് സെമിയിലെത്തിയ ശ്രീകാന്തിന് അവസാന നാലിൽ ഇന്തോനേഷ്യയുടെ കരുത്തനായ ആന്റണി ജിന്റിങ്ങാണ് എതിരാളി. ഹിലോ ഓപൺ ക്വാർട്ടറിൽ ഇത്തവണ സിംഗിൾസിലും ഡബ്ൾസിലുമായി നാല് കളികളിൽ ഇന്ത്യൻ സാന്നിധ്യമുണ്ടായിരുന്നു. രണ്ണെണ്ണത്തിൽ തോൽവി പിണഞ്ഞപ്പോൾ പുരുഷ സിംഗിൾസിലും വനിത ഡബ്ൾസിലും ഇന്ത്യൻ സാന്നിധ്യം അവശേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.