ഏഷ്യൻ ഗെയിംസ് മെഡൽവേട്ടയിൽ സെഞ്ച്വറി തികച്ച് ഇന്ത്യ. വനിത കബഡിയിലെ സുവർണ നേട്ടത്തോടെയാണ് 100 മെഡലെന്ന ചരിത്രനേട്ടം ഇന്ത്യ പിന്നിട്ടത്. വനിത കബഡി ഫൈനലിൽ ചൈനീസ്-തായ്പേയിലെ തോൽപ്പിച്ചാണ് ഇന്ത്യൻ വനിത ടീം സ്വർണം സ്വന്തമാക്കിയത്. 26-25 എന്ന സ്കോറിനായിരുന്നു ഇന്ത്യ ജയം.
ശനിയാഴ്ച അമ്പെയ്ത്തിലെ രണ്ട് സ്വർണ മെഡൽ നേട്ടത്തോടെയാണ് ഇന്ത്യ തുടങ്ങിയത്. വ്യക്തിഗത ഇനത്തിൽ ഇന്ത്യയുടെ ജ്യോതി വെന്നാവും പുരുഷ വിഭാഗത്തിൽ ഒജാസ് പർവാസുമാണ് സ്വർണം നേടിയത്. ദക്ഷിണകൊറിയയുടെ സോ ചീവോണിനെയാണ് ജ്യോതി തോൽപ്പിച്ചത്. ജ്യോതി 149 പോയിന്റ് നേടിയപ്പോൾ ദക്ഷിണകൊറിയൻ താരത്തിന് 145 പോയിന്റ് മാത്രമാണ് നേടിനായത്. ആദ്യ ഷോട്ടിൽ ഒമ്പത് പോയിന്റ് നേടിയ ജ്യോതി പിന്നീടുള്ള ശ്രമങ്ങളിലെല്ലാം 10 സ്കോർ നേടിയാണ് ആകെ 149 പോയിന്റ് സ്വന്തമാക്കിയത്.
ഇന്ത്യൻ താരങ്ങൾ മാറ്റുരച്ച പുരുഷ ഫൈനലിൽ 149 പോയിന്റ് നേടിയാണ് ഒജാസ് സ്വർണം സ്വന്തമാക്കിയത്. ഇന്ത്യയുടെ തന്നെ അഭിഷേകിനാണ് വെള്ളി. 147 പോയിന്റാണ് അഭിഷേക് സ്വന്തമാക്കിയത്. അമ്പെയ്ത്തിൽ ഇന്ത്യയുടെ അദിതി ഗോപിചന്ദ് വെങ്കലവും സ്വന്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.