കൊച്ചി: ഇംഗ്ലണ്ടിൽ നടക്കുന്ന ഐ.ബി.എസ്.എ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ വനിത ബ്ലൈൻഡ് ഫുട്ബാൾ ടീം യോഗ്യത നേടി. പത്ത് വർഷത്തെ ശ്രമഫലമാണ് ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബാൾ ഫെഡറേഷൻ ഈ ചരിത്ര നേട്ടം കരസ്ഥമാക്കിയത്. ഇന്ത്യയിൽ നിന്നുള്ള ബ്ലൈൻഡ് ഫുട്ബാൾ റഫറി ടി.സി. വിവേകിനെ ലോക ചാമ്പ്യൻഷിപ്പിൽ ഗെയിംസ് നിയന്ത്രിക്കാനും തെരഞ്ഞെടുത്തു.
ഇത് ആദ്യമായാണ് ലോക ചാമ്പ്യൻഷിപ്പിൽ മത്സരം നിയന്ത്രിക്കാൻ ഇന്ത്യയിൽ നിന്ന് ഒരു റഫറി തെരഞ്ഞെടുക്കപ്പെടുന്നത്. കടവന്ത്ര ഗാമ ഫുട്ബാൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ടീമിന്‍റെ ഹെഡ് കോച്ച് സുനിൽ ജെ. മാത്യു ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. എം.സി റോയ്, വേണു രാജാ മണി, അരുന്ധതി റോയ്, സുനിൽ ജെ. മാത്യു, നടൻ സിജോയ് വർഗീസ്, വി.ജി. രഘുനാഥൻ, ഫാ. അനിൽ ഫിലിപ്പ്, മറിയം ജോർജ്, റഷാദ് എന്നിവർ സംസാരിച്ചു. ഇന്ത്യൻ ടീം ജേഴ്‌സി ഇന്ത്യൻ വനിത ഫുട്ബാൾ താരം അക്ഷരറാണക്ക് നൽകി സിജോയ് വർഗീസ് പ്രകാശനം നിർവഹിച്ചു. അരുന്ധതി റോയ് ടീമിന്‍റെ യാത്രയയപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.