ജോയ് ആലുക്കാസ് എക്സ്ചേഞ്ച് വനിത വോളിബാൾ ടൂർണമെന്‍റ്​ പത്തിന്​

മസ്കത്ത്​: അന്തർദേശീയ വനിത ദിനത്തിന്റെ ഭാഗമായി ഒമാനിലെ പ്രമുഖ ധനവിനിമയ ഇടപാട് സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ച് സംഘടിപ്പിക്കുന്ന വനിത വോളീബാൾ ടൂർണമെന്റിന്റെ രണ്ടാം സീസൺ മാർച്ച് പത്തിന്​ നടക്കും. ബൗഷർ ക്ലബ്ബിൽ രാവിലെ ഒമ്പത്​ മണിക്ക് ജോയ് ആലുക്കാസ് ഡയറക്ടർ മേരി ആന്റണി ജോസ് ടൂർണമെന്റ് ഉദ്‌ഘാടനം ചെയ്യും. ഇൻസ്റ്റന്റ് ക്യാഷ് ചീഫ് ബിസിനസ് ഓഫിസർ അഞ്ജലി മേനോൻ മുഖ്യ അതിഥിയാകും.

സ്വദേശികളും വിദേശികളും അടങ്ങുന്ന 16 ക്ലാബുകളിലായി 250ൽ അധികം താരങ്ങൾ ടൂർണമെന്റിൽ മാറ്റുരക്കും. ചടങ്ങിൽ വിവിധ എംബസി ഉദ്യോഗസ്ഥർ, മുതിർന്ന വോളിബാൾ താരങ്ങൾ, ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ഒമാൻ ജനറൽ മാനേജർ നിക്സൺ ബേബി, ഇൻസ്റ്റന്റ് ക്യാഷ് കൺട്രി ഹെഡ് നിഹാസ് നൂറുദ്ധീൻ, ജോയ് ആലുക്കാസ് ജ്വല്ലറി കൺട്രി ഹെഡ് ആന്റോ പി.ജോസ്,ഓപ്പറേഷൻ മാനേജർ അൻസാർ ഷെന്താർ എന്നിവർ പങ്കെടുക്കും.

ജേതാക്കൾക്ക് ക്യാഷ് അവാർഡ് ഉൾപ്പടെ ആകർഷകമായ സമ്മാനങ്ങളാണ്​ ഒരുക്കിയിട്ടുള്ളത്​. കഴിഞ്ഞ വർഷം ടൂർണമെന്റിന്റെ ഒന്നാം സീസണ് ലഭിച്ച ആവേശകരമായ പ്രതികരണമാണ് രണ്ടാം സീസണും തുടങ്ങാൻ പ്രചോദനം ആയതെന്ന്​ ജോയ് ആലുക്കാസ് എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടർ ആന്റണി ജോസ് പറഞ്ഞു.

വനിതകൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനുള്ള ​ശ്രമങ്ങളുടെ ഭാഗമായാണ്​ ഇത്തരം ടൂർണമെന്റ് ഉൾപ്പടെയുള്ള വിവിധ പരിപാടികൾ നടത്തുന്നതെന്ന്​ ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ഒമാൻ ജനറൽ മാനേജർ നിക്സൺ ബേബി പറഞ്ഞു . ഈ വർഷം കളിക്കാരും വോളിബാൾ പ്രേമികളും ആവേശത്തോടെ കാത്തിരിക്കുന്ന ഒന്നായി ഈ ടൂർണമെന്റ് മാറിയിട്ടുണ്ടെന്ന്​ ജോയ് ആലുക്കാസ് ചീഫ് ഓപ്പറേഷൻ മാനേജർ അൻസാർ ഷെന്താർ പറഞ്ഞു. ആദ്യ സീസണിൽ സ്ലാഷേർസ് ഒമാനായിരുന്നു ജേതാക്കൾ.

Tags:    
News Summary - Joyalukkas Exchange Women's Volleyball Tournament for 10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.