ഏഷ്യൻ ഗെയിംസ്: അമ്പെയ്ത്തിൽ ​ഇന്ത്യക്ക് രണ്ട് സ്വർണം

ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തിൽ വീണ്ടും സ്വർണം നേടി ഇന്ത്യ. വ്യക്തിഗത ഇനത്തിൽ ഇന്ത്യയുടെ ജ്യോതി വെന്നാം പുരുഷ വിഭാഗത്തിൽ ഒജാസ് പർവാസ് എന്നിവരാണ് സ്വർണം നേടിയത്. ദക്ഷിണകൊറിയയുടെ സോ ചീവോണിനെയാണ് ജ്യോതി തോൽപ്പിച്ചത്. ജ്യോതി 149 പോയിന്റ് നേടിയപ്പോൾ ദക്ഷിണകൊറിയൻ താരത്തിന് 145 പോയിന്റ് മാത്രമാണ് നേടിനായത്. ആദ്യ ഷോട്ടിൽ ഒമ്പത് പോയിന്റ് നേടിയ ജ്യോതി പിന്നീടുള്ള ശ്രമങ്ങളിലെല്ലാം 10 സ്കോർ നേടിയാണ് ആകെ 149 പോയിന്റ് സ്വന്തമാക്കിയത്.

ഇന്ത്യൻ താരങ്ങൾ മാറ്റുരച്ച പുരുഷ ഫൈനലിൽ 149 പോയിന്റ് നേടിയാണ് ഒജാസ് സ്വർണം സ്വന്തമാക്കിയത്. ഇന്ത്യയുടെ തന്നെ അഭിഷേകിനാണ് വെള്ളി. 147 പോയിന്റാണ് അഭിഷേക് സ്വന്തമാക്കിയത്. 22 സ്വർണവും 34 വെള്ളിയും 39 വെങ്കലവുമാണ് ഇന്ത്യ നിലവിൽ നേടിയിരിക്കുന്നത്. പല ഇനങ്ങളിലും ഇന്ത്യ മെഡലുറപ്പിച്ചിട്ടുണ്ട്.

ഇതോടെ ചരിത്രത്തിലാദ്യമായി ഏഷ്യൻ ഗെയിംസിൽ ഇന്ത്യ 100 മെഡലെന്ന നേട്ടം ഇന്ത്യ പിന്നിട്ടിരിക്കുകയാണ്. വനിത കബഡിയിൽ ഇന്ത്യയുടെ മത്സരം പുരോഗമിക്കുകയാണ്. ചൈനീസ്-തായ്പേയിയാണ് കബഡിയിൽ ഇന്ത്യൻ ടീമിന്റെ എതിരാളികൾ.

Tags:    
News Summary - Jyothi Surekha Vennam wins gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.