പാരിസിലെ ദൂരം ലോസാനിൽ മറികടന്ന് നീരജ് ചോപ്ര; ഡയമണ്ട് ലീഗിൽ രണ്ടാം സ്ഥാനം

ലോസാൻ (സ്വിറ്റ്സർലൻഡ്): പാരിസ് ഒളിമ്പിക്സിലെ വെള്ളിത്തിളക്കവുമായി ലോസാൻ ഡയമണ്ട് ലീഗിൽ ജാവലിൻ പായിച്ച ഇന്ത്യയുടെ നീരജ് ചോപ്രക്ക് സീസണിലെ മികച്ച ദൂരത്തോടെ രണ്ടാം സ്ഥാനം. 89.49 മീറ്റർ ദൂരം കണ്ടെത്തിയാണ് സ്വിറ്റ്സർലൻഡിലും താരമായത്.

പാരിസിലെ വെള്ളി മെഡൽ ദൂരമായ 89.45 മീറ്റർ മറികടന്നാണ് നീരജ് സീസണിലെ മികച്ച ദൂരം കണ്ടെത്തിയത്. 90.61 മീറ്റർ സ്വന്തമാക്കി ഗ്രനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സൺ മീറ്റ് റെക്കോഡോടെ ഒന്നാം സ്ഥാനത്തെത്തി. പാരിസിൽ നീരജിന് പിന്നിൽ മൂന്നാം സ്ഥാനക്കാരനായിരുന്നു ആൻഡേഴ്സൺ. ജർമൻ താരം ജൂലിയൻ വെബർ 87.08 മീറ്റർ ദൂരം താണ്ടി മൂന്നാം സ്ഥാനത്തെത്തിയത്. 

82.10, 83.21, 83.13, 82.34, 85.58 എന്നിങ്ങനെ ആദ്യത്തെ അഞ്ച് ശ്രമങ്ങൾ കൈവിട്ടുപോയ നീരജ് ആറാം ശ്രമത്തിലാണ് സീസണിലെ മികച്ച ദൂരമെറിഞ്ഞ് രണ്ടാം സ്ഥാനം പിടിച്ച് വാങ്ങിയത്. എന്നാൽ 90 മീറ്റർ എന്ന നാഴിക കല്ല് നീരജിന് പിടികൊടുക്കാതെ തുടരുകയാണ്. 

പാരിസിൽ സ്വർണം നേടിയ പാകിസ്താന്റെ അർഷദ് നദീം മത്സരിച്ചിരുന്നില്ല.

Tags:    
News Summary - Neeraj Chopra steals Diamond League 2nd spot with comeback for the ages but screams in agony, winner Peters hugs him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.