സ്റ്റാവഞ്ചർ: നോർവേ ചെസിൽ ലോക ചാമ്പ്യൻ ഡിങ് ലിറെനെ അട്ടിമറിച്ച ആവേശം മായും മുമ്പേ ലോക ഒന്നാം നമ്പറുകാരനോട് തോറ്റ് ഇന്ത്യയുടെ കൗമാരതാരം ആർ. പ്രഗ്നാനന്ദ. എട്ടാം റൗണ്ട് മത്സരത്തിൽ നോർവേയുടെ മാഗ്നസ് കാൾസണോടാണ് പരാജയം ഏറ്റുവാങ്ങിയത്.
ജയത്തോടെ കാൾസൺ 14.5 പോയന്റുമായി കിരീടത്തിലേക്ക് ഒരു പടി കൂടി അടുത്തു. മുൻ റൗണ്ടിൽ കാൾസണുമായി ആദ്യം ഏറ്റുമുട്ടിയപ്പോൾ പ്രഗ്നാനന്ദക്കായിരുന്നു ജയം. ഫ്രാൻസിന്റെ ഫിറോസ അലിറെസയോട് തോറ്റ യു.എസിന്റെ ഹികാരു നാകമുറ 13.5 പോയന്റുമായി രണ്ടാം സ്ഥാനത്താണ്.
രണ്ട് റൗണ്ട് മാത്രം ശേഷിക്കെ പ്രഗ്നാനന്ദക്ക് മൂന്നാം സ്ഥാനത്ത് 12 പോയന്റേയുള്ളൂ. അതേസമയം, വനിത വിഭാഗത്തിൽ ഇന്ത്യയുടെ ആർ. വൈശാലി യുക്രെയ്നിന്റെ അന്ന മുസിചുകിനെ പരാജയപ്പെടുത്തി. ലോക ചാമ്പ്യൻ ചൈനയുടെ വെൻജുൻ ജു (14.5) നയിക്കുന്ന പട്ടികയിൽ മുസിചുക് (13) രണ്ടും വൈശാലി (11.5) മൂന്നും സ്ഥാനങ്ങളിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.