ടോക്യോ: ഒളിമ്പിക്സിൽ ചരിത്രം രചിച്ച ഇന്ത്യ പാരാലിമ്പിക്സിലും ചരിത്രത്തിെൻറ വഴിയിൽ. പാരാലിമ്പിക്സ് ടേബിൾ ടെന്നിസിൽ ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ താരം മെഡലുറപ്പിച്ചിരിക്കുന്നു. ഇന്ത്യയുടെ ഭവിനബെൻ പട്ടേലാണ് വനിതകളുടെ ടേബിൾ ടെന്നിസിൽ സെമിയിൽ കടന്ന് മെഡൽ ഉറപ്പാക്കിയത്.
ക്വാർട്ടർ ഫൈനലിൽ ലോക ഒന്നാം നമ്പറും റിയോ പാരാലിമ്പിക്സിൽ സ്വർണ ജേതാവുമായ സെർബിയയുടെ ബോറിസ്ലാവ പെരിക് റാൻകോവിചിനെയാണ് 11-5, 11-6, 11-7 എന്ന സ്കോറിന് പരാജയപ്പെടുത്തിയത്. എതിരാളിക്ക് പഴുതുകളൊന്നും അനുവദിക്കാതെയായിരുന്നു 34കാരിയായ ഭവിനബെന്നിെൻറ പോരാട്ടം.
ശനിയാഴ്ച നടക്കുന്ന സെമിഫൈനലിൽ ചൈനയുടെ സാങ് മിയാവോയുമായി ഏറ്റുമുട്ടും. ഈ മത്സരത്തിൽ പരാജയപ്പെട്ടാലും ഭവിനക്ക് വെങ്കലമെഡൽ ഉറപ്പാണ്. വെങ്കല മെഡലിനായി പ്രത്യേക മത്സരമില്ലാത്തതിനാൽ സെമിയിൽ പരാജയപ്പെടുന്ന രണ്ടുപേരും വെങ്കല മെഡലിന് അർഹരാകും.
ഗുജറാത്തിലെ മെഹ്സാന ജില്ലക്കാരിയായ ഭവിന നികുഞ്ച് പട്ടേലിനെ വിവാഹം കഴിച്ച ശേഷമാണ് അഹ്മദാബാദിലേക്ക് താമസം മാറ്റിയത്. ഭവിന ബെൻ സ്വർണമണിയുമെന്ന് ഇന്ത്യൻ പാരാലിമ്പിക്സ് കമ്മിറ്റി പ്രസിഡൻറ് ദീപക് മാലിക് ശുഭാപ്തി പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.