ഇന്ത്യയുടെ നവ്ദീപ് സ്വർണം എറിഞ്ഞിട്ടതിന്‍റെ വിഡിയോ പുറത്ത്

പാരിസ്: പാരീസ് പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ നവ്ദീപ് സിങ്ങിന്‍റെ സ്വർണനേട്ടത്തിന്‍റെ വിഡിയോ പുറത്ത്. പുരുഷ ജാവലിൻ ത്രോ എഫ് 41ലാണ് നവ്ദീപ് സ്വർണം എറിഞ്ഞിട്ടത്. ഏറെ നാടകീയതക്കൊടുവിലാണ് നവ്ദീപ് സ്വർണ മെഡലിന് അർഹനാണെന്ന് അന്താരാഷ്ട്ര പാരാലിമ്പിക് കമ്മിറ്റി പ്രഖ്യാപിച്ചത്.

ഉയരം കുറഞ്ഞ അത്‌ലറ്റുകൾക്ക് വേണ്ടിയുള്ള ക്ലാസിഫിക്കേഷനിൽ മത്സരിച്ച നവ്ദീപ് 47.32 മീറ്റർ എറിഞ്ഞ് ലോക റെക്കോർഡ് ഉടമയായ ചൈനയുടെ സൺ പെങ്‌സിയാങ്ങിനെ മറികടന്നാണ് ആദ്യം വെള്ളി നേടിയത്.

സ്വർണം നേടിയ ഇറാന്റെ സദീഗ് ബൈത് രാഷ്ട്രീയ ആംഗ്യങ്ങൾ കാണിക്കരുതെന്ന് അന്താരാഷ്ട്ര പാരാലിമ്പിക് കമ്മിറ്റിയുടെ നിയമം തെറ്റിച്ചതിന് അയോഗ്യനായതോടെയാണ് നവ്ദീപിന്റെ വെള്ളി സ്വർണമായത്.

Tags:    
News Summary - Paralympics 2024: The video of India's Navdeep throwing gold is out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.