ലണ്ടൻ: ഒരു വർഷം വൈകിയാണെങ്കിലും ടോകിയോ ഒളിമ്പിക്സിന് മാസങ്ങൾ ബാക്കിനിൽക്കെ സ്വർണവും വെള്ളിയും വാരിക്കൂട്ടാൻ കുന്നോളം സ്വപ്നങ്ങളുമായി വിമാനം കയറാൻ ഒരുങ്ങിനിൽക്കുന്ന ബ്രിട്ടീഷ് സംഘത്തിന് അകമ്പടി വസ്തുക്കളുടെ പട്ടിക ഏറെ വലുത്. 45,000 ടീ ബാഗുകൾ, 7,000 ക്രിസ്പ് ബാഗുകൾ, 8,000 കഞ്ഞിക്കലങ്ങൾ... എന്നിങ്ങനെ പോകും പട്ടിക.
ഒളിമ്പിക് ഗ്രാമം ചുറ്റിയടിക്കാൻ കുഞ്ഞു സൈക്കിളുകൾ 50 ലേറെയുണ്ട്. ലക്ഷ്യത്തിൽ എളുപ്പം എത്താമെന്നു മാത്രമല്ല, കാലുകൾക്ക് വ്യായാമം കൂടി ഇവ നൽകുമെന്നാണ് കണക്കുകൂട്ടൽ. വെറുതെയിരുന്ന് കളിച്ചോണ്ടിരിക്കാൻ കണക്റ്റ് 4, ജെംഗ, ഡോബ്ൾ തുടങ്ങിയ ഗെയിം പാക്കുകളുമുണ്ട്. ടീം സ്പോൺസർമാരായ ആൽഡി ആന്‍റ് ഡ്രീംസ് വകയായാണ് ഇവ ജപ്പാനിലെത്തുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ ഇവ ഒരു ചരക്കു കപ്പലിൽ കയറ്റി കഴിഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു.
ജൂലൈ പകുതിയോടെയാണ് ഒളിമ്പിക്സ് ആരംഭിക്കുക.
ബോക്സിങ് ബാഗുകൾ, ജൂഡോ മാറ്റുകൾ, 1000 കിടക്ക വിരികൾ, തലയിണകൾ, തലയിണക്കവറുകൾ, പുതപ്പുകൾ എന്നിവയെല്ലാമുണ്ട്. യാത്ര പുറപ്പെട്ട് 55 ദിവസം കഴിഞ്ഞ് കപ്പൽ ടോകിയോയിലെത്തും.
ചരിത്രത്തിലാദ്യമായി പുരുഷന്മാരെക്കാൾ വനിത താരങ്ങൾ കൂടുതലുള്ളതാണ് ഇത്തവണ 370 അംഗ ബ്രിട്ടീഷ് സംഘം.
കോവിഡിന്‍റെ സാഹചര്യത്തിൽ ആരോഗ്യ സുരക്ഷക്കും കർശനമായ മാനദണ്ഡങ്ങളാണ് ബ്രിട്ടീഷ് സംഘം സ്വീകരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.