ദോഹ: മാഗ്നസ് കാൾസനെ അട്ടിമറിച്ച് ഇന്ത്യൻ താരങ്ങൾ തിളങ്ങുന്ന ഖത്തർ മാസ്റ്റേഴ്സ് ചെസിന്റെ അവസാന റൗണ്ടിൽ ലീഡ് പിടിച്ച് അർജുനും എസ്.എൽ നാരായണനും. എട്ട് റൗണ്ട് പിന്നിട്ട പോരാട്ടത്തിൽ തമിഴ്നാട്ടിൽനിന്നുള്ള അർജുൻ എറിഗൈസി 6.5 പോയന്റുമായി ഒന്നാം സ്ഥാനത്ത് കുതിക്കുന്നു. ഡേവിഡ് പരവ്യാനെ തോൽപിച്ചാണ് അർജുൻ നിർണായക ലീഡ് പിടിച്ചത്. അതേസമയം, സമനില പാലിച്ച എസ്.എൽ നാരായണൻ, എം. കാർത്തികേയൻ എന്നിവർ ആറ് പോയന്റുമായി തൊട്ടു പിന്നിലുണ്ട്. ഏഴാം റൗണ്ടിൽ കാൾസനെ അട്ടിമറിച്ച് അന്താരാഷ്ട്ര ശ്രദ്ധ നേടിയ കാർത്തികേയനാണ് എസ്.എൽ നാരായണനെ സമനിലയിൽ തളച്ചത്. ഇരുവർക്കും ആറ് പോയന്റാണ് നിലവിലുള്ളത്. ഹികാരു നകാമുറ ഇന്ത്യൻ താരം പ്രണവിനെ തോൽപിച്ചാണ് നിർണായക ഒരു പോയന്റുമായി മുൻനിരയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.