ഫ്രഞ്ച്​ ഓപ്പൺ ഗ്രൗണ്ടിൽ നദാലിന്​ സ്​ഥിരപ്രതിഷ്​ഠ

പാരിസ്​: കളിമണ്ണി​െൻറ നിറവും മണവുമുള്ള ഫ്രഞ്ച്​ ഒാപൺ എന്നാൽ ആരാധകർക്ക്​ എന്നും റാഫേൽ നദാലാണ്​. 13 തവണ ഇവിടെ ജേതാവായ നദാൽ, കരിയറിലെ മറ്റൊരു കിരീടത്തിനായി നാളെ കളത്തിലിറങ്ങാനിരിക്കു​േമ്പാൾ റൊളാങ്​ ഗാരോക്ക്​ മുന്നിൽ മൂന്ന്​ മീറ്റർ ഉയരത്തിൽ തല ഉയർത്തി മറ്റൊരു നദാൽ നിൽപ്പുണ്ട്​.

ഫ്രഞ്ച്​ ഒാപണിലെ എക്കാലത്തെയും അതുല്യപ്രതിഭയായ നദാലിനുള്ള ആദരമായി സംഘാടകർ ഒരുക്കിയ ​കൂറ്റൻ പ്രതിമ വെള്ളിയാഴ്​ച നദാൽ തന്നെ അനാച്ഛാദനം ചെയ്​തു. സ്​പാനിഷ്​ ശിൽപി ജോർഡി ഡിയസ്​ ഫെർണാണ്ടസാണ്​ മൂന്ന്​ മീറ്റർ ഉയരവും 4.89 മീറ്റർ വീതിയുമുള്ള കൂറ്റൻ സ്​റ്റീൽ ശിൽപം പണിതത്​.

20 ഗ്രാൻഡ്​സ്ലാം ഒാപൺ കിരീടവുമായി ഒാപൺ ​ഏറയിൽ കൂടുതൽ കിരീടമണിഞ്ഞ പുരുഷ താരമെന്ന റെക്കോഡ്​ ഫെഡറർക്കൊപ്പം പങ്കിടുന്ന നദാൽ 21ാം ഗ്രാൻഡ്​സ്ലാമിനായാണ്​ നാളെ കളത്തിലിറങ്ങുന്നത്​.

Tags:    
News Summary - Rafael Nadal Statue Revealed At Roland Garros

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.