അവസാന ലാപ്പിൽ ഹാമിൽട്ടണിനെ കടന്ന്​ വെസ്​റ്റാപ്പന്​ കിരീടം; അബൂദബിയിൽ പിറന്നത്​ ചരിത്രം

അബൂദബി: നാടകീയതയും വിവാദവും നിഴലായി പറന്ന അവസാന ലാപ്പിൽ ലൂയിസ്​ ഹാമിൽട്ടണിനെ മറികടന്ന്​ ഫോർമുല വൺ ലോക ചാമ്പ്യൻഷിപ്​​ കന്നിക്കിരീടം മാറോടുചേർത്ത്​ ഡച്ച്​ താരം മാക്​സ്​ വെസ്​റ്റാപ്പൻ​. അബൂദബി ഗ്രാൻഡ്​പ്രീ വേദിയായ യാസ്​ മറീന സർക്യൂട്ടിൽ തുടക്കം മുതൽ മുന്നിലോടിയ ഹാമിൽട്ടൺ ആദ്യ ലാപ്പിൽ വെസ്​റ്റാപ്പനെ പിന്നിലാക്കിയിരുന്നെങ്കിലും അവസാനം വരെ വിടാതെ പിന്തുടർന്ന്​ റെഡ്​ബുളി​െൻറ ഡച്ച്​ ഡ്രൈവർ അവസാനം ജയം പിടിക്കുകയായിരുന്നു.

ആദ്യമായാണ്​ ഒരു ഡച്ച്​ താരം ഫോർമുല വൺ ലോക ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടുന്നത്​. റെഡ്​ബുളിനൊപ്പം വെസ്​റ്റാപ്പനിത്​​ സീസണിലെ 10ാം കിരീടമാണ്​. ഹാമിൽട്ടൺ നേരത്തേ ഏഴുതവണ ലോക ചാമ്പ്യനായിട്ടുണ്ട്​. ഇത്തവണ എട്ടാം കിരീടം പിടിക്കാനുള്ള ശ്രമമാണ്​ വെസ്​റ്റാപ്പനു മുന്നിൽ നിഷ്​പ്രഭമായത്​. 395.5 പോയിന്‍റാണ്​ വെസ്റ്റാപ്പനുള്ളത്​. 387.5 പോയിന്‍റുമായി ഹാമിൽട്ടൺ രണ്ടാമതാണ്​. 


Tags:    
News Summary - Red Bull's Max Verstappen wins Abu Dhabi Grand Prix, clinches F1 championship with last lap move

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.