ന്യൂഡൽഹി: ഇന്ത്യൻ നീന്തൽ താരം സജൻ പ്രകാശിനെ കുറച്ചുകാലത്തേക്ക് ഇനി നീന്തൽ കുളത്തിൽ കാണില്ല. ഏറെക്കാലമായി കഴുത്തിനെ അലട്ടുന്ന വേദനക്ക് ആയുർവേദ ചികിത്സക്കായി സജൻ കേരളത്തിലേക്ക് മടങ്ങുകയാണ്.
നീന്തലിൽ ഒളിമ്പിക്സിന് യോഗ്യത നേടിയ ആദ്യ ഇന്ത്യക്കാരനായ സജൻ പ്രകാശിന് ഇടതുതോളിന് 2019ലാണ് പരിക്കേറ്റത്. രണ്ടാഴ്ചക്കാലത്തെ ആയുർവേദ ചികിത്സക്കാണ് 27കാരനായ സജൻ കേരളത്തിലേക്ക് മടങ്ങിയെത്തുന്നത്. 'ചികിത്സ കഴിയുമ്പോൾ എല്ലാം ആദ്യം മുതൽ തുടങ്ങേണ്ടിവരും. അതു ഭാവിയിലേക്കുള്ള മുതൽക്കൂട്ടാകുമെന്ന് കരുതുന്നു..' സജൻ മാധ്യമങ്ങളോട് പറഞ്ഞു.
പരിക്കുകാരണം ടോക്യോയിൽ തെൻറ പ്രകടനം മികച്ചതാക്കാൻ കഴിഞ്ഞില്ലെന്നും സജൻ പറഞ്ഞു. കോച്ച് പ്രദീപ്കുമാറിനൊപ്പം ദുൈബയിലാണ് സജൻ പരിശീലനം നടത്തുന്നത്. ടോക്യോ ഒളിമ്പിക്സിൽ 100 മീറ്ററിലും 200 മീറ്ററിലും ബട്ടർെഫ്ലെയിൽ മത്സരിച്ചെങ്കിലും സെമി ഫൈനലിലേക്ക് കടക്കാൻ സജനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.