സം​സ്ഥാ​ന സീ​നി​യ​ർ ബാ​സ്‌​ക​റ്റ്ബാ​ളി​ൽ കോ​ഴി​ക്കോ​ടി​ന്റെ അ​ർ​തി​ക​ക്കെ​തി​രെ കോ​ട്ട​യ​ത്തി​ന്റെ ഐ​റി​​െൻറ (വ​ല​ത്ത്) പ്ര​തി​രോ​ധം

സീനിയർ ബാസ്കറ്റ്ബാൾ: ഇന്ന് സെമി ഫൈനൽ

കൊ​ച്ചി: സം​സ്ഥാ​ന സീ​നി​യ​ർ ബാ​സ്‌​ക​റ്റ്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ വ​നി​ത വി​ഭാ​ഗം സെ​മി​ഫൈ​ന​ലി​ൽ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ തി​രു​വ​ന​ന്ത​പു​രം കോ​ട്ട​യ​ത്തെ നേ​രി​ടും. ര​ണ്ടാം സെ​മി​യി​ൽ പാ​ല​ക്കാ​ടും ആ​ല​പ്പു​ഴ​യും ഏ​റ്റു​മു​ട്ടും. പു​രു​ഷ സെ​മി​യി​ൽ തൃ​ശൂ​രും തി​രു​വ​ന​ന്ത​പു​ര​വും തമ്മിലാണ് ആദ്യ കളി. ര​ണ്ടാം സെ​മി​യി​ൽ എ​റ​ണാ​കു​ളം കോ​ട്ട​യത്തെ നേരിടും. ക​ട​വ​ന്ത്ര റീ​ജ്യ​ന​ൽ സ്പോ​ർ​ട്‌​സ് സെ​ന്റ​റി​ൽ ന​ട​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പു​രു​ഷ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ തൃ​ശൂ​ർ പ​ത്ത​നം​തി​ട്ട​യെ (64 -48) തോ​ൽ​പി​ച്ചു.

വ​നി​ത​ക​ളു​ടെ ആ​ദ്യ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ കെ.​എ​സ്.​ഇ.​ബി താ​ര​ങ്ങ​ൾ അ​ണി​നി​ര​ന്ന തി​രു​വ​ന​ന്ത​പു​രം 67 -20ന് ​പ​ത്ത​നം​തി​ട്ട​യെ തോ​ൽ​പി​ച്ചു. ഇ​ന്ത്യ​ൻ താ​രം അ​നീ​ഷ ക്ലീ​റ്റ​സ് 20 പോ​യ​ന്റു​മാ​യി ടോ​പ് സ്കോ​റ​റാ​യി. ര​ണ്ടാം ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ കോ​ട്ട​യം കോ​ഴി​ക്കോ​ടി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത് (79 -43).

കോ​ള​ജ് താ​ര​ങ്ങ​ളു​മാ​യി ഇ​റ​ങ്ങി​യ തൃ​ശൂ​ർ ആ​ല​പ്പു​ഴ​യോ​ട് ര​ണ്ട് പോ​യ​ന്റി​ന് തോ​ൽ​ക്കു​ക​യാ​യി​രു​ന്നു (59 -57). വ​നി​ത​ക​ൾ അ​വ​സാ​ന ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ കേ​ര​ള പൊ​ലീ​സ് താ​ര​ങ്ങ​ള​ട​ങ്ങി​യ പാ​ല​ക്കാ​ട് എ​റ​ണാ​കു​ള​ത്തെ (73 -54) പ​രാ​ജ​യ​പ്പെ​ടു​ത്തി. പാ​ല​ക്കാ​ടി​ന്റെ ചി​പ്പി മാ​ത്യു (22) ആ​ണ് ടോ​പ് സ്കോ​റ​ർ. പു​രു​ഷ​ന്മാ​രി​ലെ ആ​ദ്യ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ തൃ​ശൂ​ർ പ​ത്ത​നം​തി​ട്ട​യെ തോ​ൽ​പി​ച്ചു (64 -48). തി​രു​വ​ന​ന്ത​പു​രം പാ​ല​ക്കാ​ടി​നെ (52 -38) തോ​ൽ​പി​ച്ച് സെ​മി​യി​ലെ​ത്തു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Senior Basketball: Semi Finals today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.