പാരിസ്: ഫ്രഞ്ച് ഓപണിൽ അമേരിക്കൻ ഇതിഹാസ താരം സെറീന വില്യംസ് പ്രീക്വാർട്ടറിൽ പുറത്തായപ്പോൾ, താരമായത് മറ്റൊരു അമേരിക്കക്കാരി. 17കാരിയായ കോകോ ഗോഫാണ് അട്ടിമറിജയത്തിലൂടെ മുന്നേറി ശ്രദ്ധേയയായത്. കോകോയുടെ കന്നി ഗ്രാൻഡ്സ്ലാം ക്വാർട്ടർ പ്രവേശനമാണിത്.
തുനീഷ്യൻ താരം ഊൻസ് ജബോറിനെ 6-3, 6-1 സ്കോറിനാണ് തോൽപിച്ചത്. അതേസമയം, മുൻ ചാമ്പ്യനായ സെറീന വില്യംസ്, നാലാം റൗണ്ടിൽ എലീന റിബാകിനയോട് നേരിട്ടുള്ള സെറ്റുകൾക്കാണ് (6-3, 7-5) തോറ്റു പുറത്തായത്. ഇതോടെ, മാർഗരറ്റ് കോർട്ടിെൻറ പേരിലുള്ള 24 സിംഗ്ൾസ് ഗ്രാൻഡ്സ്ലാം എന്ന റെക്കോഡിനു മുന്നിൽ സെറീനക്ക് ഇനിയും കാത്തിരിക്കണം. 23 ഗ്രാൻഡ്സ്ലാമുകൾ എന്നേ സ്വന്തമാക്കിയ 39കാരിയായ യു.എസ് താരം പൊരുതാതെയാണ് മത്സരത്തിൽ കീഴടങ്ങിയത്. 2017 ആസ്ട്രേലിയൻ ഓപണാണ് അവസാനമായി സ്വന്തമാക്കിയ മേജർ ട്രോഫി.
വനിത സിംഗ്ൾസ് മറ്റു മത്സരങ്ങളിൽ മറിയാ സക്കാറിയും ബാർബോറ ക്രെജികോവയും അവസാന എട്ടിൽ പ്രവേശിച്ചു. പുരുഷ സിംഗ്ൾസിൽ നോവക് ദ്യോകോവിച്ചും അലക്സാണ്ടർ സ്വെവ്രേവും ക്വാർട്ടറിൽ കടന്നു. ദ്യോകോവിച് ലോറെൻസോ മുസെറ്റിക്കെതിരെ രണ്ടു സെറ്റുകൾക്ക് പിന്നിൽ നിന്നശേഷം തിരിച്ചുവന്നപ്പോൾ, സെവ്രേവ് കെയ് നിഷികോറിയെ 6-4, 6-1, 6-1ന് തോൽപിച്ചു. അതേസമയം, പുരുഷ ഡബ്ൾസിൽ ഇന്ത്യൻ-ക്രൊയേഷ്യൻ സഖ്യം രോഹൻ ബൊപ്പണ്ണ-ഫ്രാങ്കോ സുഗോൾ സഖ്യം തോറ്റു പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.