കേപ്ടൗൺ: ഡബ്ല്യു.ബി.എഫ് ഓൾ ആഫ്രിക്ക ബോക്സിങ് മത്സരത്തിനിടെ റിങ്ങിൽ കുഴഞ്ഞുവീണ ദക്ഷിണാഫ്രിക്കൻ ബോക്സർ സിമിസോ ബുതെലെസി ചികിത്സയിലിരിക്കെ മരിച്ചു. മസ്തിഷ്കാഘാതത്തെ തുടർന്ന് ആന്തരിക രക്തസ്രാവം ഉണ്ടായതാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. കിഴക്കൻ നഗരമായ ഡർബനിൽ ഞായറാഴ്ചയാണ് സംഭവം. ബുതെലെസി അലക്ഷ്യമായി റിങ്ങിൽ ഇടിക്കുന്നത് കണ്ട റഫറി മത്സരം നിർത്തിവെച്ചു. താമസിയാതെ കുഴഞ്ഞുവീണ 24കാരനെ അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.