കുന്നംകുളം: സിന്തറ്റിക് ട്രാക്കില്‍ സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന്റെ ഒരു പവലിയനില്‍ നിറയെ പൊന്നിന്‍നിറമുള്ള ട്രോഫികള്‍. ഈ മിന്നും ട്രോഫികള്‍ക്കായി ട്രാക്കില്‍ ഓരോ നിമിഷവും തീപാറും മത്സരങ്ങള്‍. നാലേകാല്‍ അടി ഉയരമുള്ള ഏറ്റവും വലിയ ട്രോഫിയാണ് ഓവറോള്‍ ജില്ല വിജയികളെ കാത്തിരിക്കുന്നത്. ഈ ട്രോഫി നേടാനായി ഓരോ ജില്ലയും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.
രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും നേടുന്നവര്‍ക്കാണ് അടുത്ത വലിയ ട്രോഫികള്‍. എട്ട് വലിയ ട്രോഫികളുള്‍പ്പെടെ ആകെ 52 ട്രോഫികളാണ് വിജയികള്‍ക്കായി ട്രോഫി കമ്മിറ്റി ഒരുക്കിയിട്ടുള്ളത്. സ്പോണ്‍സര്‍ഷിപ് വഴിയും അല്ലാതെയും രണ്ട് ലക്ഷത്തോളം രൂപ ഇതിനായി വിനിയോഗിച്ചു. വ്യക്തിഗത ചാമ്പ്യന്മാര്ക്കായി 20 ട്രോഫികളുമുണ്ട്.
കലാ-കായിക മത്സരങ്ങള്‍ക്ക് സ്ഥിരം ട്രോഫി ഒരുക്കുന്ന മറ്റം സ്വദേശിയും റിട്ട. അധ്യാപകനുമായ തോമസിന്റെ തൃശൂര്‍ ട്രോഫീസില്നിന്നാണ് ട്രോഫി തയാറാക്കിയത്. സംസ്ഥാന സ്കൂള്‍ കായികമേളയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ ട്രോഫി നല്‍കുന്നതെന്ന് കമ്മിറ്റി കണ്‍വീനര്‍ എം.എ. ജാബിര്‍ പറഞ്ഞു. സംഘാടക സമിതി ചെയര്മാന് എ.സി. മൊയ്തീന് എം.എല്‍.എയുടെ നിർദേശപ്രകാരം കൂടുതല്‍ നിലവാരമുള്ള ട്രോഫികളാണ് ഈ വര്‍ഷം തയാറാക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.