ന്യൂഡൽഹി: കോമൺ വെൽത്ത് ഗെയിംസ് ഇന്ത്യൻ ടീമിൽ കഴിഞ്ഞ ദിവസം ഉൾപ്പെടുത്തിയ ഹൈജംപർ തേജശ്വിൻ ശങ്കറിന് അനുമതി നിഷേധിച്ച് സംഘാടകർ. ഒരേ ഇനത്തിൽ മാത്രമേ മാറ്റങ്ങൾ വരുത്താൻ കഴിയൂവെന്ന് ഇവർ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനെ അറിയിച്ചു. 4x400 മീ. റിലേ താരം ആരോക്യ രാജീവിനെ മാറ്റി തേജശ്വിനെ 36 അംഗ സംഘത്തിൽ ഉൾപ്പെടുത്തിയെന്നാണ് അത് ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ ഡൽഹി ഹൈകോടതിയെ അറിയിച്ചത്. യോഗ്യതയുണ്ടായിട്ടും ടീമിൽ ഇടം ലഭിക്കാത്തതിനാൽ കോടതിയെ സമീപിക്കുകയായിരുന്നു തേജശ്വിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.