റഷ്യൻ പതാക മാത്രമല്ല, റഷ്യൻ താരങ്ങൾക്കും ലോകകായിക വേദികളിൽ വിലക്ക് ഏർപെടുത്തണമെന്ന ആവശ്യത്തിനൊപ്പം നിന്ന് കൂടുതൽ രാജ്യങ്ങൾ. ഏറ്റവുമൊടുവിൽ യുക്രെയ്നാണ് ബോക്സിങ് ലോക അമച്വർ ചാമ്പ്യൻഷിപ്പുകളിൽനിന്ന് പിൻവാങ്ങുന്നതായി പ്രഖ്യാപിച്ചത്. ഈ വർഷം ന്യുഡൽഹി, താഷ്കെന്റ് നഗരങ്ങളിൽ നടക്കുന്ന ലോക പോരാട്ടങ്ങളിൽ ഇറങ്ങില്ലെന്ന് യുക്രെയ്ൻ അറിയിച്ചു.
റഷ്യൻ, ബെലറൂസിയൻ ബോക്സർമാർക്ക് വിലക്ക് കഴിഞ്ഞ ഒക്ടോബറിലാണ് ആഗോള കായിക സംഘടന വിലക്ക് എടുത്തുകളഞ്ഞത്. സ്വന്തം പതാകക്കും ദേശീയ ഗാനത്തിനുമൊപ്പം പങ്കെടുക്കാനായിരുന്നു അനുമതി. എന്നാൽ, യു.എസ് ഉൾപ്പെടെ 10 രാജ്യങ്ങളാണ് ഇതോടെ ബോക്സിങ് ലോക ചാമ്പ്യൻഷിപ്പിൽനിന്ന് വിട്ടുനിൽക്കുക. അടുത്ത വർഷം ഒളിമ്പിക്സിലും തങ്ങൾ പങ്കെടുക്കില്ലെന്ന് യുക്രെയ്ൻ അറിയിച്ചിട്ടുണ്ട്. റഷ്യൻ പങ്കാളിത്തം വിലക്കാനാവശ്യപ്പെട്ട് 30ലേറെ രാജ്യങ്ങൾ നേരത്തെ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിക്ക് കത്ത് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.