ഇന്ത്യൻ ക്രിക്കറ്റിന്‍റെ അടുത്ത സൂപ്പർതാരമായി യുവ ബാറ്റർ ശുഭ്മൻ ഗില്ലിനെ വാഴ്ത്തുന്ന ഒരുപാട് പേരുണ്ട്. വിരാട് കോഹ്ലിക്ക് ശേഷം ആ സ്ഥാനത്തേക്ക് ഗിൽ എത്തുമെന്ന് ആരാധകരും ഇന്ത്യൻ ടീമും വിശ്വസിക്കുന്നുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇന്ത്യൻ ടീമിൽ തന്‍റെ സ്ഥാനം ഉറപ്പിക്കാൻ ഗില്ലിന് സാധിച്ചിട്ടുണ്ട്. ഗില്ലിനെ പോലുള്ള എല്ലാ യുവതാരങ്ങൾക്കും മികച്ച പിന്തുണ നൽകുന്നയാളാണ് വിരാട് കോഹ്ലി. എന്നാൽ ഈയിടെ വൈറലായ വീഡിയോയിൽ വിരാട് കോഹ്ലി തന്‍റെ സ്ഥാനത്തേക്കെത്താൻ ഗില്ലിന് ഇനിയും ഒരുപാട് സഞ്ചരിക്കണമെന്നും അതിനുള്ള സാധ്യതകളെല്ലാം കുറവാണെന്നൊക്കെ പറയുന്നുണ്ട്.
എന്നാൽ ഇത് വിരാട് കോഹ്ലിയുടെ വോയിസ് വെച്ച് 'ആർട്ടിഫിഷ്യൽ ഇന്‍റലിജെൻസ്' ഉപയോഗിച്ചുണ്ടാക്കിയ വീഡിയോയണിത്. ഒരു വാഗ്ദാനം ആകുന്നതും ഇതിഹാസമാകുന്നതും തമ്മിൽ ഒരുപാട് അന്തരം ഉണ്ടെന്നും വിരാട് ഈ വീഡിയോയിൽ പറയുന്നു. വിരാട് അദ്ദേഹത്തെ തന്നെ സചിൻ ടെണ്ടുൽക്കറുമായി താരതമ്യം ചെയ്യുന്നതും വീഡിയോയുടെ ആകർഷകമായ കാര്യമാണ്. ആർട്ടിഫിഷ്യൽ ഇന്‍റലിജെൻസ് എത്രത്തോളം അപകടം പിടിച്ച കാര്യമാണെന്ന് ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് ആരാധകരെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള 'ഡീപ് ഫേക്ക്' വീഡിയോകൾ മുമ്പും താരങ്ങൾക്കും പണി കൊടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.