സോഫിയ (ബൾഗേറിയ): ഇന്ത്യൻ വനിത ഗുസ്തിതാരം സീമ ബിസ് ല ടോക്കിയോ ഒളിമ്പിക്സിലേക്ക് യോഗ്യത നേടി. ബൾഗേറിയയിൽ നടന്ന ലോക ഗുസ്തി യോഗ്യതാ മത്സരം ഫൈനലിൽ 50 കിലോ വിഭാഗത്തിലാണ് സീമ നേട്ടം കൈവരിച്ചത്.
ഒളിമ്പിക്സ് യോഗ്യത നേടുന്ന നാലാമത്തെ വനിതാ താരവും എട്ടാമത്തെ ഇന്ത്യൻ താരവുമാണ് സീമ ബിസ് ല. സ്പോർട്സ് അതോറിറ്റി ഒാഫ് ഇന്ത്യ (സായ്) ഔദ്യോഗിക ട്വീറ്റിലൂടെയാണ് വാർത്ത പുറത്തുവിട്ടത്.
കഴിഞ്ഞ ദിവസം കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യനും ഏഷ്യൻ ചാമ്പ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവുമായ സുമിത് മാലിക് ഒളിമ്പിക്സ് യോഗ്യത നേടിയിരുന്നു. 28കാരനായ സുമിത് 125 കിലോ വിഭാഗത്തിലാണ് മത്സരിക്കുന്നത്.
സുമിത് മാലിക്കിനെ കൂടാതെ രവി കുമാർ ദഹിയ (57 കിലോ), ബജ്റങ് പുനിയ (65 കിലോ), ദീപക് പുനിയ (86 കിലോ), വിനേഷ് ഭോഗത് (53 കിലോ), അൻഷു മാലിക് (57 കിലോ), സോനം മാലിക് (62 കിലോ) എന്നീ പുരുഷ-വനിത താരങ്ങളും ഒളിമ്പിക്സ് യോഗ്യത നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.