Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightParis Olympics 2024chevron_rightഇന്ത്യക്ക് രണ്ടാം ഫൈനൽ...

ഇന്ത്യക്ക് രണ്ടാം ഫൈനൽ ടിക്കറ്റ്; ഷൂട്ടിങ്ങിൽ രമിത ജിൻഡാൽ ഫൈനൽ റൗണ്ടിൽ

text_fields
bookmark_border
ഇന്ത്യക്ക് രണ്ടാം ഫൈനൽ ടിക്കറ്റ്; ഷൂട്ടിങ്ങിൽ രമിത ജിൻഡാൽ ഫൈനൽ റൗണ്ടിൽ
cancel

പാരിസ്: യോഗ്യത റൗണ്ടിൽ അഞ്ചാമതായി ഫിനിഷ് ചെയ്ത് ഇന്ത്യൻ ഷൂട്ടിങ് താരം രമിത ജിൻഡാൽ പാരിസ് ഒളിമ്പിക്സിന്റെ ഫൈനൽ റൗണ്ടിൽ.

10 മീറ്റർ എയർ റൈഫിൽ വിഭാഗത്തിലാണ് ജിൻഡാൽ യോഗ്യതാ റൗണ്ട് കടന്നത്. 631.5 പോയന്‍റ് നേടിയാണ് താരം അഞ്ചാമത് ഫിനിഷ് ചെയ്തത്. തിങ്കളാഴ്ചയാണ് ഫൈനൽ. മറ്റൊരു ഇന്ത്യൻ താരമായ ഇലവേനിൽ വളറിവൻ പൊരുതി തോറ്റു. 630.7 പോയന്‍റുമായി പത്താമതാണ് താരം ഫിനിഷ് ചെയ്തത്. കേവലം 0.6 പോയ്ന്റിനാണ് താരത്തിന് ഫൈനൽ റൗണ്ട് നഷ്ടമായത്.

ഫൈനലിൽ പ്രവേശിച്ചതോടെ ഷൂട്ടിങ്ങിൽ ഇന്ത്യക്കായി ഒളിമ്പിക്സ് ഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ജിൻഡാൽ മാറി. 20 വയസ്സാണ് താരത്തിന്റെ പ്രായം.

നേരത്തെ 10 മീറ്റർ എയർ പിസ്റ്റൽ ഇവന്റിൽ മനു ഭാകർ ഫൈനലിൽ പ്രവേശിച്ചിരുന്നു. ഇതോടെ ഇന്ത്യക്കായി ഫൈനലിൽ യോഗ്യത നേടിയവരുടെ എണ്ണം രണ്ടായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FinalsParis Olympics 2024Ramita JIndal
News Summary - Ramitha Jindal into final round in shooting
Next Story