ചെന്നൈ: കപ്പ് ജയിക്കാൻ സാധ്യതയുള്ളവരിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യയെ അവരുടെ മണ്ണിൽ നേരിടുകയെന്നത് കടുപ്പമേറിയ ദൗത്യമാണെന്ന് ഓസീസ് നായകൻ പാറ്റ് കമ്മിൻസ്. ഗാലറികളിൽ നിറയുന്ന ക്രിക്കറ്റ് ഭ്രാന്തന്മാരായ കാണികളുടെ ആർപ്പുവിളികൾക്കിടയിൽ കളിക്കുക എന്നും സമ്മർദമേറിയ കാര്യമാണ്. സമ്മർദങ്ങളെ അതിജയിച്ച് വിജയത്തുടക്കമാണ് ആഗ്രഹിക്കുന്നത്.
പക്ഷേ, അത് അത്ര എളുപ്പമല്ല. സ്പിന്നർമാരെ തുണക്കുന്ന വേഗം കുറഞ്ഞ വിക്കറ്റിൽ ഇന്ത്യയുടെ സ്പിൻ ത്രയം എന്നും വെല്ലുവിളിയാണ്. എന്നാൽ, ഇന്ത്യൻ പിച്ചുകളുമായി ഇഴുകിച്ചേർന്ന ബാറ്റർമാർക്ക് അവരെ എങ്ങനെ നേരിടണമെന്ന് നന്നായറിയാം. അവസാന പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിൽ ഇടൈങ്കയനായ ഡേവിഡ് വാർണർ ആർ. അശ്വിനെ വലം കൈകൊണ്ട് നേരിട്ടതുപോലെ പരീക്ഷണങ്ങൾ തുടരും.
ആഡം സാംപയും ഗ്ലെൻ മാക്സ്വെല്ലുമാണ് ഓസീസിന്റെ സ്പിൻ വെല്ലുവിളി നയിക്കുക. ഓൾറൗണ്ടർമാരുടെ സമ്പന്നതയും ആതിഥേയർക്കുമേൽ ഓസീസിന്റെ സാധ്യതകൾ വർധിപ്പിക്കുന്നതായി ക്യാപ്റ്റൻ പറഞ്ഞു. ഇന്ത്യക്കെതിരെ ലോകകപ്പിലും ചെപ്പോക്ക് ഗ്രൗണ്ടിലും ഓസീസിന് മേൽക്കൈയുണ്ട്. ഈ മേധാവിത്വം നിലനിർത്താൻ ഒന്നാന്തരം കളി പുറത്തെടുക്കാൻ ടീം തയാറെടുത്തു കഴിഞ്ഞതായി കമ്മിൻസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.