ന്യൂഡൽഹി: പാരാലിമ്പിക്സിൽ ഇന്ത്യയുടെ സ്വർണപ്രതീക്ഷയായിരുന്ന പ്രമോദ് ഭഗതിന് അയോഗ്യത. ഉത്തേജക വിരുദ്ധ ചട്ടം ലംഘിച്ചതിനാണ് നടപടിയെന്ന് ലോക ബാഡ്മിന്റൺ ഫെഡറേഷൻ അറിയിച്ചു. 18 മാസത്തേക്കാണ് അയോഗ്യത. 2020 ടോക്യോ പാരാലിമ്പിക്സിൽ സ്വർണം നേടി ചരിത്രം കുറിച്ചിരുന്നു പ്രമോദ്.
ബാഡ്മിന്റണിൽ ആദ്യമായായിരുന്നു ഒരു ഇന്ത്യക്കാരൻ ജേതാവാകുന്നത്. പുരുഷ സിംഗ്ൾസ് എസ്.എൽ3 ആണ് പ്രമോദിന്റെ ഇനം. ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെ ഒളിമ്പിക്സായ പാരാലിമ്പിക്സ് ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ എട്ട് വരെ പാരിസിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.