ദുബൈ: ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ ദുബൈ സ്പോർട്സ് കൗൺസിൽ സന്ദർശിച്ചു. ദുബൈയിൽ രണ്ട് ടെന്നിസ് സെന്‍ററുകൾ തുറന്ന സാനിയ സ്പോർട്സ് കൗൺസിലുമായുള്ള സഹകരണത്തിന്‍റെ ഭാഗമായാണ് സന്ദർശനം നടത്തിയത്. മൻഖൂൽ, ജുമൈറ ലേക് ടവർ എന്നിവിടങ്ങളിലാണ് സാനിയയുടെയും ഭർത്താവ് പാകിസ്താൻ ക്രിക്കറ്റ് താരം ഷൊഐബ് മാലിക്കിന്‍റെയും ടെന്നിസ് സെന്‍ററുകൾ. മികച്ച നിലവാരത്തിൽ രൂപകൽപ്പന ചെയ്ത അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത കാരണം താമസിക്കാനും നിക്ഷേപം നടത്താനുമുള്ള ഏറ്റവും നല്ല സ്ഥലമാണ് ദുബൈ എന്ന് സാനിയ പറഞ്ഞു.
ഉയർന്ന ജീവിത നിലവാരവും സമാധാന അന്തരീക്ഷവുമാണ് ദുബൈയിൽ അക്കാദമി തുറക്കാൻ തന്നെ പ്രേരിപ്പിച്ചത്. അക്കാദമികളുടെ എണ്ണം വർധിപ്പിക്കാൻ ആഗ്രഹിക്കുന്നു. ദുബൈയിലും യു.എ.ഇയുടെ മറ്റ് ഭാഗങ്ങളിലും ടെന്നീസ് സെന്‍ററുകൾ സ്ഥാപിക്കുക എന്നതാണ് ലക്ഷ്യം. വിവിധ രാജ്യങ്ങളിൽ അക്കാദമികൾ തുടങ്ങാൻ നിരവധി ഓഫറുകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇത് എനിക്ക് ബിസിനസ്സ് മാത്രമല്ലെനും അവർ കൂട്ടിച്ചേർത്തു.
ദുബൈ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറൽ സഈദ് ഹരബ്, അസിസ്റ്റന്‍റ് സെക്രട്ടറി ജനറൽ നാസർ അമാൻ അൽ റഹ്മാ എന്നിവർ ചേർന്ന് സാനിയയെ സ്വീകരിച്ചു. കായിക മേഖലയുടെ വികസനത്തിന് എങ്ങിനെയെല്ലാം സഹകരിക്കാമെന്ന് ഇരുവരും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.