മൂവാറ്റുപുഴ: സന്തോഷ് ട്രോഫി മത്സരത്തിൽ കേരളത്തിനുവേണ്ടിയും പുതുച്ചേരിക്കുവേണ്ടിയും മൂവാറ്റുപുഴ നിർമല കോളജ് വിദ്യാർഥികൾ കളിക്കളത്തിലിറങ്ങും.
കേരളത്തിനുവേണ്ടി എം.എസ്സി കെമിസ്ട്രി വിദ്യാർഥി അജയ് അലക്സും പുതുച്ചേരിക്കുവേണ്ടി ബി.വോക് ലോജിസ്റ്റിക്സ് മാനേജ്മെൻറ് കോഴ്സ് രണ്ടാം വര്‍ഷ വിദ്യാർഥി ടി.എം. സഞ്ജയുമാണ് അണിനിരക്കുന്നത്.
ഇവര്‍ തമ്മിലുള്ള മത്സരമാണ് കോളജ് കാമ്പസിലെ ആരാധകര്‍ക്കിടയിലെ പ്രധാന ചര്‍ച്ചവിഷയം. പ്രിന്‍സിപ്പല്‍ ഡോ. കെ.വി. തോമസ്, വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. സജി ജോസഫ്, ബര്‍സാര്‍ ഫാദര്‍ ജസ്റ്റിന് കണ്ണാടന്‍, കായിക അധ്യാപകന് ഡോ. ജെ. സന്തോഷ് എന്നിവര്‍ ഇവരെ അനുമോദിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു.
രാമമംഗലം ഇരുനിലത്ത് തെക്കേവീട്ടില്‍ പി. അലക്സാണ്ടറിെൻറയും ലിസിയുടെയും മകനാണ് അജയ്. മാഹി നിവേദ്യം വീട്ടില്‍ രാജെൻറയും ഷൈനിയുടെയും മകനാണ് സഞ്ജയ്. കേരള സ്പോർട്സ് കൗണ്സലിെൻറ കോച്ച് അന്‍വര്‍ സാദത്തിെൻറയും നിര്‍മല കോളജ് കായികവിഭാഗം മേധാവി ഡോ. ജെ. സന്തോഷിെൻറയും നേതൃത്വത്തിലാണ് ഇരുതാരങ്ങളും പരിശീലനം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.