?????? ???????? ??????? ????.?? ?????????

ഇതെൻെറ സ്വപ്നമായിരുന്നു - ആഷിഖ് കുരുണിയൻ

കരിയറിൽ കത്തി നിൽക്കുന്ന കാലമാണിപ്പോൾ 22 കാരനായ മലപ്പുറം സ്വദേശി ആഷിഖ് കുരുണിയ​േൻറത്​. കഴ ിഞ്ഞ സീസണിൽ പുണെക്കായി മിന്നും പ്രകടനം. ദേശീയ കുപ്പായത്തിൽ കോച്ച് സ്റ്റിമാക്കി​െൻറ അറ്റാക്കിങ് വിങ്ങർ. ബംഗള ൂരു എഫ്.സിയുമായി ദീർഘ കാല കരാർ ഒപ്പിട്ട് പുതിയ സീസണിൽ പന്തുതട്ടാനൊരുങ്ങുന്ന ആഷിഖ് കുരുണിയൻ ‘മാധ്യമ’ത്തോട് സംസാരിക്കുന്നു.....

പുതിയ സീസൺ, പുതിയ ടീം...എന്താണ് പ്രതീക്ഷ?
ഇങ്ങനെയൊരു ടീമിൽ ചേരാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. കാരണം, നേരത്തെ ചില പരിക്കുകളൊക്കെ വലച്ചിരുന്നു. ഇനി അത്തരം പരിക്കുകളി ൽനിന്നു രക്ഷപ്പെടാനുള്ള ചില തന്ത്രങ്ങളൊക്കെ കരുതിയിട്ടുണ്ട്. ഒരു കപ്പടിക്കണമെന്ന ആഗ്രഹം മനസ്സിലുണ്ട്. എ​െൻറ കരിയറിൽ ഇതുവരെ ഒരു ലീഗ് കിരീടമില്ല. അത് ഇൗ സീസണിൽത്തന്നെയാവെട്ട എന്നാണ് പ്രാർഥന.

ആഷിഖ് ബംഗളൂരുവിലേക്ക് വരാൻ ആഗ്രഹിച്ചിരുന്നോ..?
തീർച്ചയായും. ഇന്ന ടീമിൽ കളിക്കണം, ഇന്ന ടീമിനെതിരെ ഗോളടിക്കണം, ദേശീയ കുപ്പായമണിയണം തുടങ്ങി ഏതൊരു ഫുട്ബാൾ കളിക്കാരനും ഒരുപാട് ആഗ്രഹങ്ങളുണ്ടാവും. അതുപോലെ ബംഗളൂരു എഫ്.സി എ​െൻറ സ്വപ്നമായിരുന്നു. ഞാൻ െഎ ലീഗിൽ കളിക്കുേമ്പാൾ കണ്ഠീരവയിൽ ബി.എഫ്.സിക്കെതിരെ കളിച്ചിട്ടുണ്ട്. അന്ന് െഎ.എസ്.എൽ ആരംഭിച്ചിട്ടില്ല. അന്നത്തെ കളിയുടെ ചിത്രങ്ങളൊക്കെ ഞാൻ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. അന്നേ മനസ്സിൽ കുറിച്ചിട്ടിരുന്നു, ബംഗളൂരു എഫ്.സിയിലെത്തണമെന്നത്. അഞ്ചുവർഷത്തിന് ശേഷം അത് സാക്ഷാത്കരിച്ചു. വെസ്റ്റ്ബ്ലോക്ക് ബ്ലൂസിനെ പോലെയുള്ള കാണികളുണ്ടാവുേമ്പാൾ മൈതാനത്ത് കളിക്കാനിറങ്ങുേമ്പാൾ കിട്ടുന്ന ഊർജം വേറെത്തന്നെയാണ്.

വലതുവിങ്ങിൽ ഉദാന്ത, ഇടതുവിങ്ങിൽ ആഷിഖ്, കുന്തമുനയായി ചേത്രി...ദേശീയ ടീമിലെ ആക്രമണ കോമ്പിനേഷൻ തെന്നയാണോ ബംഗളൂരുവിൻെറതും?
പ്ലേയിങ് ഇലവനിലും ആ പൊസിഷനിലും ഞാൻ തന്നെ കളിക്കുമെന്ന് ഉറപ്പൊന്നുമില്ല. ബംഗളൂരു ടീമിൽ ഒാരോ പൊസിഷനിലും മികച്ച കളിക്കാർ വേറെയുമുണ്ട്. നല്ല കോമ്പറ്റീഷൻ ഉണ്ട്. തന്ത്രജ്ഞനായ കോച്ചാണ് കൊഡ്രാറ്റ്. ആരെ വേണമെങ്കിലും മാറ്റി പരീക്ഷിക്കാം. എ​െൻറ പൊസിഷനിൽ എങ്ങനെ മികച്ച പ്രകടനം പുറത്തെടുക്കാമെന്നാണ് ഞാൻ നോക്കുന്നത്. ബാക്കിയൊക്കെ മൈതാനത്ത് കാണാം...

ബംഗളൂരു എഫ്​.സി താരങ്ങൾ കണ്​ഠീരവ സ്​റ്റേഡിയത്തിൽ പരിശീലനത്തിൽ

നാലുവർഷത്തെ കരാറിൽ വൻ തുകക്കായിരുന്നു ആഷിഖി​െൻറ ട്രാൻസ്ഫർ. ടീമിനെപോലെ ആഷിഖിനും ചില കണക്കുകൂട്ടലുകളുണ്ടോ?
പുണെ എഫ്.സിയിൽ ഞാൻ അഞ്ചുവർഷമുണ്ടായിരുന്നു. ഒരു ടീമിൽ കൂടുതൽ കാലം നിൽക്കുന്നത് കളിക്കാരന് എത്രത്തോളം ഗുണകരമാണെന്ന് നന്നായറിയാം. ടീം, കോച്ച്, കളിക്കാർ അതിലുപരി ആ നാട് തുടങ്ങി എല്ലാത്തിനോടുമുള്ള ഒരു മാനസിക ബന്ധം നമ്മുടെ കളിയെ സ്വാധീനിക്കും. ഒാരോ വർഷവും ടീം മാറുേമ്പാൾ എല്ലാത്തിനോടും ഒരുപോലെ പൊരുത്തപ്പെടൽ കുറച്ച് ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ലോങ് ടേം കരാർ ഞാനിഷ്ടപ്പെടുന്നത്. വർഷം കൂടുംതോറും ആ ടീമിൽ കളിക്കാൻ കുറച്ചുകൂടി എളുപ്പമാണ്.

അസമോവ ഗ്യാൻ അണിനിരക്കുന്ന നോർത്ത് ഈസ്റ്റിനെതിരെയാണ് ആദ്യ മത്സരം...
എല്ലാ ടീമിനും ആദ്യ മത്സരം വളരെ പ്രധാനമാണ്. ഇരുടീമിലും മികച്ച കളിക്കാരുണ്ട്. ഒരു സീസൺ തുടങ്ങുേമ്പാൾ ജയത്തോടെ തുടങ്ങിയാൽ ടീമി​െൻറ ആത്​മവിശ്വാസം വർധിക്കും. ജയം തന്നെയാണ് മനസ്സിൽ.

Tags:    
News Summary - An Interview with Ashik Kuriniyan left wing attacker of Bengaluru FC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.