ഒരു ഏഷ്യൻ ഫുട്ബാളർക്ക് എത്തിപ്പിടിക്കാവുന്ന കൊടുമുടിയുടെ പേരാണ് പാർക് ജി സുങ്. ദക്ഷിണ കൊറിയയുടെ സൂപ്പർതാരം. 2002ൽ സ്വന്തം മണ്ണിൽ നടന്ന ടൂർണമെൻറിൽ കൊറിയയെ സെമിയിലെത്തിച്ച പാർക് പെങ്കടുത്ത മൂന്ന് ലോകകപ്പിലും ഗോളടിച്ചിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിലെത്തിയ പാർക് നീണ്ട ഏഴുവർഷം ഒാൾഡ്ട്രഫോഡിലെ മുൻനിരതാരമായി.
യൂറോപ്പിലെ എക്കാലത്തെയും മികച്ച ഏഷ്യൻതാരം എന്ന ബഹുമതിയുമാണ് തിരിച്ചുവന്നത്. കരിയറിലെ ഏറ്റവും സന്തോഷകരവും അഭിമാനകരവുമായ മുഹൂർത്തങ്ങൾ സമ്മാനിച്ചത് 2002 ലോകകപ്പ് തന്നെയാണെന്നാണ് പാർക്കിെൻറ പക്ഷം. 2011ൽ ദേശീയ ടീം ജഴ്സിയും, 2014ൽ പി.എസ്.വി െഎന്തോവനിലൂടെ ക്ലബ് കരിയറും അവസാനിപ്പിച്ച പാർക് റഷ്യ ലോകകപ്പിനെയും കൊറിയയെയും കുറിച്ച് സംസാരിക്കുന്നു.
•റഷ്യയിൽ കൊറിയയുടെ ലക്ഷ്യം? ഗ്രൂപ് ഘട്ടമാണ് ആദ്യ കടമ്പ. ഏഷ്യൻ രാജ്യങ്ങളും മറ്റ് വൻകരയിലെ ടീമുകളും തമ്മിലുള്ള അന്തരം ഇനിയും കുറഞ്ഞിട്ടില്ല. ഗ്രൂപ് ഘട്ടം താണ്ടി സെമി വരെ എത്തിച്ചേരുക എന്നത് നിലവിലെ സാഹചര്യത്തിൽ ദുഷ്കരമാണ്. നറുക്കെടുപ്പിൽ മിക്ക ഏഷ്യൻ രാജ്യങ്ങളും പോട്ട് നാലിൽ ആണെന്നുള്ളത് കാണുേമ്പാൾതന്നെ അത് വ്യക്തമാണ്. ഇന്നും ഏഷ്യൻ ഫുട്ബാൾ ലോകനിലവാരത്തിൽ ഉയർന്നിട്ടില്ല.
•ലോകകപ്പിലെ തുറുപ്പുശീട്ടുകൾ? കിം സുങ്യെങ്ങും സോൻ ഹ്യൂങ്മിന്നുമാണ് പ്രധാനതാരങ്ങൾ. ഇരുവരും ലോകകപ്പിൽ കളിച്ച് പരിചയമുള്ളവരാണ്. ലോകോത്തര താരങ്ങളോട് ഏറ്റുമുട്ടിയ പരിചയവുമുണ്ട്. അവരുടെ പരിചയ സമ്പത്ത് മറ്റ് താരങ്ങൾക്കുംകൂടി പകർന്ന് നൽകുക വഴി ടീമിന് അതൊരു മുതൽക്കൂട്ടാകുമെന്നുതന്നെയാണ് പ്രതീക്ഷ.
•കിരീട ഫേവറിറ്റുകൾ? ബ്രസീൽ വളരെ നന്നായി കളിക്കുന്നുണ്ട്. ജർമൻ ടീമും വളരെ ശക്തരാണ്. എന്നിരുന്നാലും ഇൗ ചോദ്യത്തിന് ഉത്തരം നൽകൽ ദുഷ്കരമാണ്. പ്രത്യേകിച്ച് ലോകകപ്പ് പോലെ ഇത്തരമൊരു വലിയ ടൂർണമെൻറിൽ.
•ആതിഥേയരായ റഷ്യയിൽനിന്നും പ്രതീക്ഷികുന്നത്? ഒാരോ ലോകകപ്പിനെയും ആതിഥേയരാജ്യങ്ങൾ വ്യത്യസ്തമായ രീതിയിലാണ് ആവിഷ്കരിക്കുന്നത്. റഷ്യ എന്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും എന്താണ് അവർ ലോകത്തിനായി ഒരുക്കിയിരിക്കുന്നതെന്നും അറിയാൻ ഞാനും ആകാംഷഭരിതനാണ്. ഒാരോ ലോകകപ്പിലും അതുല്യമായ ചില നിമിഷങ്ങൾക്കും തനതായ ചില കാര്യങ്ങൾ പ്രാവർത്തികമാക്കാനും കാരണമാകുന്നുവെന്ന് വിശ്വസിക്കുന്നു. 2008ൽ മാഞ്ചസ്റ്റർ യുനൈറ്റഡിനൊപ്പം ചാമ്പ്യൻസ് ലീഗ് ഫൈനലിനായി അവസാനം ഞാൻ റഷ്യയിലെത്തിയ സമയത്തെ സൗകര്യങ്ങൾ ഗംഭീരമായിരുന്നു. ഇൗ ടൂർണമെൻറ് വൻവിജയമാകുമെന്ന് ഉറപ്പാണ്.
•ലോകകപ്പിൽ സാേങ്കതികവിദ്യയുടെ സാധ്യതകൾ? എല്ലാ കായിക ഇനങ്ങളിലും ഇന്ന് സാേങ്കതികവിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നുണ്ട്. അതിനാൽതന്നെ ഫുട്ബാളിന് മാറിനിൽക്കാൻ സാധിക്കുകയില്ല. നാം എങ്ങനെ അത് ഉപയോഗപ്പെടുത്തുന്നുവെന്നതിലാണ് കാര്യം. കളിക്ക് ഏറ്റവും യോജ്യമായ രീതിയിലായിരിക്കണം അവയുടെ ഉപയോഗം എന്നുമാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.