അമേരിക്കന്‍ ബാസ്കറ്റ്ബാള്‍ സൂപ്പര്‍ താരം കോബ് ബ്രിയാന്‍റ് വിരമിക്കുന്നു


ലോസ് ആഞ്ജലസ്: അമേരിക്കയിലെ നാഷനല്‍ ബാസ്കറ്റ്ബാള്‍ അസോസിയേഷന്‍ (എന്‍.ബി.എ) ചാമ്പ്യന്‍ഷിപ്പിലെ ടീമായ ലേകേസിന്‍െറ സൂപ്പര്‍ താരം കോബ് ബ്രിയാന്‍റ് വിരമിക്കുന്നു. ഈ സീസണിനൊടുവില്‍ വിരമിക്കുമെന്ന് താരം വ്യക്തമാക്കി. 20 വര്‍ഷം നീണ്ട കരിയറില്‍ അഞ്ചു തവണ ലേകേഴ്സിനെ എന്‍.ബി.എ കിരീടം നേടാന്‍ സഹായിച്ച താരമാണ് ബ്രിയാന്‍റ്. ഏറെ നാളായി വിരമിക്കാനുള്ള തീരുമാനമെടുത്തിട്ടെന്ന് 37കാരനായ താരം പറഞ്ഞു. അമേരിക്കന്‍ ടീമിന്‍െറ ഭാഗമായി 2008, 2012 ഒളിമ്പിക്സ് സ്വര്‍ണവും നേടിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.