നാലാം റാങ്കുമായി ഇന്ത്യന്‍ സൈക്ളിസ്റ്റ് ദെബോറ ഹെറോള്‍ഡിന് ചരിത്രനേട്ടം


ന്യൂഡല്‍ഹി: ഇന്ത്യയുടെ യുവ സൈക്ളിസ്റ്റ് ദെബോറ ഹെറോള്‍ഡിന് റാങ്കിങ്ങില്‍ ചരിത്രനേട്ടം. യു.സി.ഐ വ്യക്തിഗത ലോക റാങ്കിങ്ങില്‍ നാലാമതത്തെിയ താരം ആ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരിയായി. 500 മീ. ടൈം ട്രയല്‍ ഇനത്തിലാണ് താരത്തിന്‍െറ നേട്ടം. അടുത്തിടെ ഡല്‍ഹിയില്‍നടന്ന ട്രാക് ഏഷ്യ കപ്പില്‍ ഇന്ത്യയെ മൂന്നാം സ്ഥാനത്തത്തെിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മൂന്നു മെഡലുകള്‍ നേടിയതാണ് 10ാം റാങ്കിലായിരുന്ന ദെബോറയുടെ റാങ്കിങ് ഉയരാന്‍ സഹായിച്ചത്.
ഇന്ത്യന്‍ ടീമിന്‍െറ റാങ്കിങ്ങും 13ലേക്ക് ഉയര്‍ന്നിരുന്നു. അന്തമാന്‍ സ്വദേശിയാണ് 20കാരിയായ ദെബോറ. 2004ലെ സൂനാമിയെ അതിജീവിച്ച ബാല്യകാലമാണ് താരത്തിന്‍േറത്.ഒട്കോബറില്‍ നടന്ന തായ്വാന്‍ കപ് ട്രാക് ഇന്‍റര്‍നാഷനല്‍ ക്ളാസിക്കില്‍ ഒരു സ്വര്‍ണവും മൂന്നു വെള്ളിയും ഒരു വെങ്കലവും ഉള്‍പ്പെടെ അഞ്ചു മെഡലുകളാണ് താരം നേടിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.