ലാസ് വെഗാസ്: ബോക്സിങ് താരം മാനി പക്വിയാവോക്ക് ശനിയാഴ്ച കരിയറിലെ അവസാന മത്സരം. കഴിഞ്ഞ വര്‍ഷം ലോകപോരാട്ടത്തില്‍ ഫ്ളോയ്ഡ് മെയ്വെതറിനോട് തോറ്റ ഈ ഫിലിപ്പീന്‍സുകാരന്‍ 11 മാസത്തിന് ശേഷമാണ് ഇടിക്കൂട്ടിലത്തെുന്നത്. ശനിയാഴ്ച ലാസ് വെഗാസിലെ എം.ജി.എം അറീനയില്‍ അമേരിക്കന്‍ താരം ടിം ബ്രാഡ്ലി ജൂനിയറിനെതിരെയാണ് പക്വിയാവോയുടെ അവസാന ബൗട്ട്.
37കാരനായ പക്വിയാവോ എട്ട് വ്യത്യസ്ത വിഭാഗങ്ങളില്‍ ലോകകിരീടം നേടിയ താരമാണ്. ഫിലിപ്പീന്‍സ് ദേശീയ തെരഞ്ഞെടുപ്പില്‍ സെനറ്റില്‍ മത്സരിക്കാനൊരുങ്ങുകയാണ് പക്വിയാവോ. ബ്രാഡ്ലിയും പക്വിയാവോയും രണ്ടുവട്ടം മുമ്പ് ഏറ്റുമുട്ടിയിട്ടുണ്ട്. ഇരുവരും ഒരോ ജയം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.