റിയോ ഡെ ജനീറോ: നീന്തല്‍ക്കുളത്തിലെ രാജകുമാരന് വീണ്ടും മഞ്ഞപ്പതക്കം. അമേരിക്കയുടെ മൈക്കല്‍ ഫെല്‍പ്സ് റിയോ അക്വാറ്റിക് കോംപ്ളക്സിലെ സ്വിമ്മിങ് പൂളിലും വിജയത്തിന്‍െറ ഓളങ്ങളുണ്ടാക്കി 19ാം സ്വര്‍ണത്തിലേക്കും 23ാം മെഡലിലേക്കും നീന്തിക്കയറി.ഒളിമ്പിക്സിലെ ഏറ്റവും വലിയ സ്വര്‍ണ, മെഡല്‍ നേട്ടക്കാരനായ ഫെല്‍പ്സിന് ഓരോ മെഡലും ചരിത്രനേട്ടമാണ്.പുരുഷന്മാരുടെ 4x100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയിലാണ് ഫെല്‍പ്സ്, കലബ് ഡ്രെസല്‍, റ്യാന്‍ ഹെല്‍ഡ്, നതാന്‍ അഡ്രിയാന്‍ എന്നിവരടങ്ങിയ സംഘം 3:09:92 മിനിറ്റില്‍ സ്വര്‍ണം നേടിയത്. ഫ്രാന്‍സ് രണ്ടാമതും ആസ്ട്രേലിയ മൂന്നാമതുമത്തെി.
ഫെല്‍പ്സിന്‍െറ ഒളിമ്പിക്സ് മെഡല്‍ ശേഖരത്തില്‍ 19 സ്വര്‍ണം കൂടാതെ രണ്ടു വീതം വെള്ളി, വെങ്കല മെഡലുകളാണുള്ളത്. നേരത്തേ റിലേ ടീമില്‍ ഇറങ്ങാന്‍ സാധ്യത കല്‍പിക്കപ്പെടാതിരുന്ന ഫെല്‍പ്സിനെ അവസാന ഘട്ടത്തിലാണ് കോച്ച് ബോബ് ബോമാന്‍ ഉള്‍പ്പെടുത്തിയത്. രണ്ടാം ലാപ് 47.12 സെക്കന്‍ഡില്‍ നീന്തി ഫെല്‍പ്സ് കോച്ചിന്‍െറ വിശ്വാസം കാക്കുകയും ചെയ്തു. 2012 ലണ്ടന്‍ ഒളിമ്പിക്സിനുശേഷം വിരമിച്ച ഫെല്‍പ്സ് അടുത്തിടെ തിരിച്ചത്തെുകയായിരുന്നു.
മൂന്നു വ്യക്തിഗത ഇനങ്ങളിലും രണ്ടു റിലേകളിലും കൂടി ഇറങ്ങുന്ന ഫെല്‍പ്സ് മെഡല്‍ നേട്ടം കാല്‍ സെഞ്ച്വറി കടത്താനുള്ള ഒരുക്കത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.