ഒളിമ്പിക്സിലെ 19ാമത്തേതാണെങ്കിലും മൈക്കല്‍ ഫെല്‍പ്സിന്‍െറ സ്വര്‍ണനേട്ടങ്ങള്‍ കൗതുകവാര്‍ത്തയൊന്നുമല്ല. എങ്കിലും, റിയോയിലെ പിന്നാമ്പുറ കഥകള്‍ അന്വേഷിക്കുന്നവരെല്ലാം ഇന്നലെ ഫെല്‍പ്സിനു പിറകിലായിരുന്നു. അക്വാട്ടിക് സെന്‍ററില്‍ സ്വിം സ്യൂട്ടുമായി സ്വര്‍ണമത്സ്യം ഊളിയിട്ടുയര്‍ന്നപ്പോഴെല്ലാം പിറകിലെ ചുവന്നപാടുകള്‍ അവര്‍ ശ്രദ്ധിച്ചു. ആറ്-ഏഴിടങ്ങളിലായി വട്ടത്തില്‍ കണ്ട പാടുകള്‍ക്കു പിന്നാലെ വിദേശ മാധ്യമങ്ങളും കൂടി. ഫെല്‍പ്സിനു മാത്രമല്ല, അമേരിക്കന്‍ നീന്തല്‍, ജിംനാസ്റ്റിക്സ് ടീമിലെ പുരുഷതാരങ്ങള്‍ക്കെല്ലാമുണ്ട് ഈ പാട്. ‘കപ്പിങ് തെറപ്പി’ എന്ന പുരാതന ചികിത്സയുമായാണ് അമേരിക്കന്‍ താരങ്ങള്‍ റിയോയിലത്തെിയതെന്നാണ് പിന്നാമ്പുറം അന്വേഷിച്ചവരുടെ കണ്ടത്തെല്‍. പേശികള്‍ക്കും രക്തയോട്ടത്തിനുമുള്ള ചൂട് ചികിത്സയാണ് കപ്പിങ് തെറപ്പിയെന്നറിയപ്പെടുന്നത്. പ്രത്യേക തരത്തില്‍ തയാറാക്കിയ പ്ളാസ്റ്റിക് കപ്പിന് മുകളില്‍ എയര്‍ഗണ്‍വെച്ച് രക്തം വലിച്ചെടുക്കുന്ന രീതി. ആദ്യകാലങ്ങളില്‍ ഇന്ത്യയിലെയും ഗ്രീസിലെയും ചൈനയിലെയും നാട്ടുവൈദ്യന്മാര്‍ പിന്തുടര്‍ന്ന ചികിത്സ. നമ്മുടെ അട്ടചികിത്സയുടെ ഒരു വകഭേദം. കപ്പിങ് തെറപ്പിക്കു വിധേയനാവുന്ന ചിത്രവും കഴിഞ്ഞ ദിവസം ഫെല്‍പ്സ് ട്വിറ്ററില്‍ പോസ്റ്റുചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.