റിയോ ഡെ ജനീറോ: അമേരിക്കന്‍ വനിതാ താരം ക്രിസ്റ്റിന്‍ ആംസ്ട്രോങ് സൈക്ളിങില്‍ തുടര്‍ച്ചയായ മൂന്ന് ഒളിമ്പിക്സുകളില്‍ സ്വര്‍ണം നേടുന്ന താരമായി. സൈക്ളിങ് ടൈം ട്രയല്‍ ഇനത്തിലായിരുന്നു നേട്ടം. പ്രായത്തെ വകവെക്കാതെ നാല്‍പ്പത്തി രണ്ടാം വയസിലാണ് റിയോയിലെ മെഡല്‍ നേട്ടമെന്നതും ശ്രദ്ദേയമാണ്.
ബീജിങില്‍ സ്വര്‍ണം നേടിയ ശേഷം വിരമിക്കാന്‍ തീരുമാനിച്ചിരുന്നു ആംസ്ട്രോങ് . അമ്മയായതിനു ശേഷവും ആംസ്ട്രോങ് മത്സരരംഗത്ത് സജീവമായി. ലണ്ടനിലെ സ്വര്‍ണ നേട്ടത്തിനു ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം തീരുമാനം മാറ്റി. നാല്‍പ്പത്തി മൂന്നാം പിറന്നാളിന് ഒരു ദിവസം മുമ്പാണ് ചരിത്ര നേട്ടം.
സൈക്ളിങില്‍ ഒരുവിഭാഗത്തില്‍ തന്നെ തുടര്‍ച്ചയായി മൂന്നു ഒളിമ്പിക് സ്വര്‍ണം നേടുന്ന താരമായി ആംസ്ട്രോങ് . 29.7 കിലോ മീറ്റര്‍ പൂര്‍ത്തിയാക്കാന്‍ 48.26 സെക്കന്‍്റുമാണ് എടുത്തത്. 2020 ടോക്കിയോ ഒളിമ്പിക്സില്‍ നാല്‍പ്പത്തേഴായിരിക്കും ആംസ്¤്രടാങ്ങിന്‍്റെ പ്രായം. ഇനി വിരമിക്കുമെന്ന് പറഞ്ഞാലും അത് ആരാധകര്‍ മുഖവിലക്കെടുക്കില്ളെന്ന് തീര്‍ച്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.