തൃശൂര്‍: വു-ഷു കുങ്ഫൂ അസോസിയേഷന് സംഘടിപ്പിച്ച സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ തൃശൂര്‍ ജില്ലക്ക് ഓവറോള്‍ കിരീടം. 345 പോയന്‍േറാടെയാണ് നേട്ടം. കോട്ടയം ജില്ലയാണ് (204) രണ്ടാമത്. കോഴിക്കോട് (192) മൂന്നാമതത്തെി. ദേവമാതാ സി.എം.ഐ പബ്ളിക് സ്കൂളാണ് തൃശൂരിനുവേണ്ടി കൂടുതല്‍ പോയന്റ് നേടിയത്. ആറ് സ്വര്‍ണവും അഞ്ച് വെള്ളിയുമാണ് ദേവമാതാ സ്വന്തമാക്കിയത്. മികച്ച വ്യക്തിഗത നേട്ടത്തിന് സാമുവല്‍ സേവ്യറും മെഡല്‍ നേടി. സമാപന സമ്മേളനത്തില്‍ മന്ത്രി വി.എസ്. സുനില്‍ കുമാര്‍, ഗ്രാന്‍ഡ് മാസ്റ്റര്‍ ഗജാനന്ദ് രാജ്പുട്ട് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജന. സെക്രട്ടറി ടി.ജെ. സേവ്യര്‍, കോട്ടയം ജന. സെക്രട്ടറി വി.എന്‍. വിജയപ്പന് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.