നിലക്കല്‍: ഇരുപതാമത് ദേശീയ റോഡ് സൈക്ളിങ് ചാമ്പ്യന്‍ഷിപ്പില്‍ കര്‍ണാടക കിരീടം നേടി. കേരളം രണ്ടാമതായി. കര്‍ണാടക 70 പോയന്‍േറാടെ കിരീടം നിലനിര്‍ത്തുകയായിരുന്നു. കേരളം 53 പോയന്‍റ് നേടി. 27 പോയന്‍റുമായി മഹാരാഷ്ട്രയാണ് മൂന്നാംസ്ഥാനത്ത്. ശനിയാഴ്ച നടന്ന 60 കി.മീ റോഡ് മാസ് സ്റ്റാര്‍ട്ട് (വുമന്‍ എലൈറ്റ് )വിഭാഗത്തില്‍ ലിഡിയ മോള്‍ എം. സണ്ണി കേരളത്തിനായി സ്വര്‍ണം നേടി. കേരളത്തിന്‍െറതന്നെ കൃഷ്ണേന്ദു ടി. കൃഷ്ണക്കാണ് വെള്ളി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 40 കി.മീ റോഡ് മാസ് സ്റ്റാര്‍ട്ട് വിഭാഗത്തില്‍ കേരളത്തിന്‍െറ ജി. അമൃത രഘുനാഥ് സ്വര്‍ണമണിഞ്ഞു. ജൂനിയര്‍ ആണ്‍കുട്ടികളുടെ 40 കി.മീ ടീം ടൈം ട്രയല്‍ വിഭാഗത്തില്‍ കര്‍ണാടക സ്വര്‍ണം നേടി. 11 സംസ്ഥാനങ്ങളില്‍നിന്നുള്ള ഒഫിഷ്യലുകള്‍ ഉള്‍പ്പെടെ 700ല്‍പരം കായികതാരങ്ങള്‍ ശബരിമല പാതയില്‍ നടന്ന മത്സരങ്ങളില്‍ പങ്കെടുത്തു. ഇതാദ്യമായാണ് ദേശീയ റോഡ് സൈക്ളിങ് ചാമ്പ്യന്‍ഷിപ്പിന് കേരളം വേദിയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.