ഇന്ത്യന്‍ ഗ്രാന്‍ഡ്പ്രീ ഇന്നുമുതല്‍

ബംഗളൂരു: ഒളിമ്പിക്സ് ടിക്കറ്റില്‍ കണ്ണുനട്ട് അത്ലറ്റുകള്‍ ഇന്ത്യന്‍ ഗ്രാന്‍ഡ്പ്രീയില്‍ ഞായറാഴ്ച ട്രാക്കിലിറങ്ങും. രണ്ട് ദിവസങ്ങളില്‍ ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് ഗ്രാന്‍ഡ്പ്രീ അരങ്ങേറുന്നത്. ദേശീയതാരങ്ങള്‍ക്കു പുറമെ മാലദ്വീപില്‍നിന്നും ശ്രീലങ്കയില്‍നിന്നുമുള്ള താരങ്ങളടക്കം നൂറോളം അത്ലറ്റുകള്‍ ട്രാക്കിലിറങ്ങും. അത്ലറ്റിക്സില്‍ ഒളിമ്പിക്സിന് യോഗ്യത നേടാനുള്ള അവസാന ദിനം ജൂലൈ 11 ആണ്. പുരുഷ-വനിതാ വിഭാഗങ്ങളിലായി 23 ഇനങ്ങളിലാണ് പോരാട്ടം. വൈകീട്ട് മൂന്നിന് പുരുഷന്മാരുടെ 100 മീറ്ററോടെ മത്സരം തുടങ്ങും. 200, 400, 800, 5000 മീറ്റര്‍ ഓട്ടം, 110, 400 മീറ്റര്‍ ഹര്‍ഡ്ല്‍സ്, ലോങ്ജംപ്, ട്രിപ്പ്ള്‍ ജംപ്, ഹൈജംപ്, ഷോട്ട്പുട്ട്, ജാവലിന്‍ ത്രോ, ഡിസ്കസ് ത്രോ, 4x100, 4x400 മീറ്റര്‍ റിലേ എന്നിവയില്‍ മത്സരം നടക്കും.
റിയോ ഒളിമ്പിക്സിന് ഇതുവരെ നൂറിലധികം ഇന്ത്യന്‍താരങ്ങള്‍ യോഗ്യത നേടിക്കഴിഞ്ഞു. ഒളിമ്പിക്സിന്‍െറ ചരിത്രത്തില്‍ ഏറ്റവും വലിയ സംഘത്തെയാണ് ഇത്തവണ രാജ്യം അയക്കുന്നത്. വ്യക്തിഗത ഇനത്തില്‍ 24 അത്ലറ്റുകള്‍ ഇതുവരെ ഒളിമ്പിക്സ് യോഗ്യത നേടിയിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.