മോസ്കോ: ലോക കാന്‍ഡിഡേറ്റ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിശ്വനാഥന് ആനന്ദിന് രണ്ടാം സമനില. മൂന്നാം റൗണ്ടില്‍ അമേരിക്കയുടെ ഫാബിയാനോ കരൗനയോടാണ് ആനന്ദ് സമനില പാലിച്ചത്. എങ്കിലും ആദ്യ റൗണ്ടില്‍ ടോപലോവിനെതിരായ ജയത്തിന്‍െറ ആനുകൂല്യത്തില്‍ ആനന്ദ് ലീഡ് നിലനിര്‍ത്തി. മറ്റു മത്സരങ്ങളില്‍ ലെവോണ്‍ അരോണിയന് ടോപലോവിനെ തോല്പിച്ചപ്പോള്, സെര്‍ജി കരാകിന്‍ -അനിഷ് ഗിരി, പീറ്റര്‍ സ്വിഡ്ലര്‍-ഹികാരു നകാമുറ മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു. അരോണിയന്, കരാകിന്‍ എന്നിവര്‍ രണ്ടു പോയന്റുമായി ആനന്ദിനൊപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.