മോസ്കോ: ലോക കാന്‍ഡിഡേറ്റ് ചെസില്‍ ഇന്ത്യയുടെ വിശ്വനാഥന് ആനന്ദിന് വീണ്ടും സമനില. ഏഴാം റൗണ്ടില്‍ ഹോളണ്ടിന്‍െറ അനിഷ് ഗിരിയോടാണ് ആനന്ദ് സമനില പാലിച്ചത്. പോരാട്ടത്തിന്‍െറ ആദ്യ പകുതി കടന്നപ്പോള്‍ നാലു പോയന്റാണ് ഇന്ത്യന്‍ താരത്തിന്. കറുത്തകരുക്കളില് ക്വീന്‍സ് ഗാംബിറ്റ് ശൈലിയിലായിരുന്നു ആനന്ദിന്‍െറ ഓപണിങ്. എന്നാല്‍, എതിരാളി പ്രതിരോധത്തിലേക്ക് വലിഞ്ഞതോടെ 20 നീക്കത്തില്‍ തന്നെ ഫലമില്ളെന്ന് വ്യക്തമായിരുന്നു. 31ാം നീക്കത്തോടെ സമനിലയില്‍ പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.