കാന്‍ഡിഡേറ്റ്സ് ചെസ്: 12ാം റൗണ്ടില്‍ ആനന്ദിന് തോല്‍വി

മോസ്കോ: കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണമെന്‍റ് 12ാം റൗണ്ടില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് അപ്രതീക്ഷിത തോല്‍വി. അമേരിക്കയുടെ ഹികാരു നകാമുറയാണ് ചാമ്പ്യഷിപ്പിലേക്ക് കുതിക്കുന്ന ആനന്ദിനെ അട്ടിമറിച്ചത്. ഇതോടെ, ഒന്നാമതത്തൊന്‍ ശേഷിക്കുന്ന രണ്ടു കളികള്‍ നിര്‍ണായകമായി. 11ാം റൗണ്ടില്‍ റഷ്യയുടെ സെര്‍ജി കര്യാക്കിനെ തോല്‍പിച്ച് 6.5 പോയന്‍റുമായി ഒന്നാമതത്തെിയതിനു പിന്നാലെയാണ് ആനന്ദിനെ നകാമുറ വീഴ്ത്തിയത്.
യു.എസിന്‍െറ ഫാബിയാനോ കരൗന ഇതേ പോയന്‍റുമായി ആനന്ദിനൊപ്പം ഒന്നാംസ്ഥാനത്തുണ്ട്. ടൂര്‍ണമെന്‍റിലെ വിജയി മാഗ്നസ് കാള്‍സനുമായി ലോകകിരീടത്തിനായി മാറ്റുരക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.