ബോഡി ബില്‍ഡര്‍ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി മരിച്ചു

പാം ബീച്ച് (ഫ്ലോറിഡ): 'ബിഗ് കൺട്രി' എന്ന പേരില്‍ ആരാധകർ വിളിക്കുന്ന ബോഡി ബില്‍ഡര്‍ ഡാളസ് മക്കാര്‍വ (26)റെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വസതിയിലെത്തിയ കൂട്ടുകാരിയും ഗുസ്തിക്കാരിയുമായ ഡാന്‍ ബ്രൂക്കാണ് മക്കാര്‍വര്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് ആദ്യമായി കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തിങ്കളാഴ്ച അമേരിക്കയിലെ ഫ്ലോറിഡയിലായിരുന്നു സംഭവം. 

തിങ്കളാഴ്ച ഫോണില്‍ വിളിച്ച് ഡിന്നര്‍ തയാറാക്കുകയാണെന്ന് മക്കാര്‍വര്‍ പറഞ്ഞിരുന്നതായി ഡാന്‍ ബ്രൂക്ക് അറിയിച്ചു. അവസാനമായി മക്കാര്‍വര്‍ തന്നോട് 'ഗുഡ് ബൈ' പറഞ്ഞുവെന്നും ഡാന്‍ പറഞ്ഞു. ഭക്ഷണം തൊണ്ടയില്‍ കുരുങ്ങിയതാകാം മരണകാരണമെന്ന് മക്കാര്‍വറിന്‍റെ മുറിയിൽ ഒപ്പമുള്ളയാൾ പറഞ്ഞു. അടുക്കളയില്‍ മുഖം താഴെയായി ചലനമറ്റ നിലയിലാണ് മക്കാര്‍വര്‍ കിടന്നിരുന്നതെന്നാണ് റിപ്പോർട്ട്. സംഭവത്തെ കുറിച്ച് ബൊക്കറാട്ടന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മരണം നടന്ന ദിവസം രാവിലെ ജിമ്മില്‍ പ്രാക്ടീസ് ചെയ്യുന്ന വീഡിയോ മക്കാര്‍വര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

Tags:    
News Summary - 26-Year-Old Bodybuilder Dallas McCarver Dies Choking On Food -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.