ഗ്വാങ്ജു: ലോക നീന്തൽ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി രണ്ടാം ദിനവും മൈക്കൽ ഫെൽപ്സിെ ൻറ റെക്കോഡിന് ഇളക്കം. പുരുഷ വിഭാഗം 100 മീറ്റർ ബട്ടർൈഫ്ലയിൽ 10 വർഷം പഴക്കമുള്ള റെക്കോ ഡാണ് വെള്ളിയാഴ്ച തിരുത്തിക്കുറിച്ചത്.
അമേരിക്കയുടെ കാലിബ് ഡ്രസൽ സെമി ഫൈനലിലെ കുതിപ്പിലാണ് 49.50 സെക്കൻഡിൽ ഫിനിഷ് ചെയ്തത്. 2009ൽ ഫെൽപ്സ് സ്ഥാപിച്ച 49.82 സെക്കൻഡ് സമയമാണ് തിരുത്തിക്കുറിച്ചത്. വ്യാഴാഴ്ച 200 മീറ്റർ ബട്ടർൈഫ്ലയിൽ ഫെൽപ്സിെൻറ റെക്കോഡ് ഹംഗറിയുടെ ക്രിസ്റ്റോഫ് മിലാക് തിരുത്തിയിരുന്നു.
100 മീറ്ററിൽ ആദ്യ 50ൽ ഫെൽപ്സിനെക്കാൾ വേഗത്തിലായിരുന്നു ഡ്രസലിെൻറ കുതിപ്പ്. രണ്ടാം പകുതിയിൽ പിന്നിലായെങ്കിലും റെക്കോഡ് തിരുത്താനായി. 2017 ലോകചാമ്പ്യൻഷിപ്പിൽ ഏഴ് സ്വർണം നേടിയ ഡ്രസൽ കൊറിയയിൽ ഇതിനകംതന്നെ മൂന്ന് സ്വർണം നേടി. വനിതകളുടെ 100 മീ ബട്ടർൈഫ്ലയിൽ അമേരിക്കയുടെ സിമോൺ മാനുവൽ റെക്കോഡോടെ സ്വർണം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.